|    Aug 24 Thu, 2017 4:11 pm

ലഹരി ഗുളികയുമായി യുവാവ് അറസ്റ്റില്‍

Published : 3rd November 2016 | Posted By: SMR

വൈപ്പിന്‍: പോലിസ് പട്രോളിങിനിടെ ലഹരി ഗുളികയുമായി യുവാവ് പിടിയില്‍. ഞാറക്കല്‍ പുതുവല്‍ റോഡ് ഭാഗത്ത് താമസിക്കുന്ന ജസ്‌ലിന്‍ (22) ആണ് പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കവെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതുകണ്ട് ഞാറക്കല്‍ എസ്‌ഐ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് യുവാവില്‍നിന്നും പത്തുഗുളികകള്‍ കണ്ടെടുത്തത്. വേദന സംഹാരിയായ നൈട്രോ സെഫാന്‍ എന്ന ഗുളികയാണ് കൈവശമുണ്ടായത്. പടയപ്പ എന്ന പേരിലാണ് മയക്കുമരുന്ന് ബാംഗ്ലൂരില്‍നിന്നാണ് ഈ ഗുളിക വ്യാപകമായി എത്തുന്നത്. കോടതിയില്‍ ഹാജരാക്കാന്‍ മതിയായ അളവില്‍ സാധനം ഇല്ലാതിരുന്നതിനാല്‍ പോലിസ് കേസെടുത്ത ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക