|    Dec 14 Fri, 2018 10:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

Published : 19th November 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം നഗരത്തില്‍ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. നെട്ടൂര്‍ കുണ്ടുവേലില്‍ റോഡ് കളപ്പുര വീട്ടില്‍ നന്ദു (21) ആണ് നൈട്രൊസെപാം ഗുളികകളുമായി എറണാകുളം ടൗണ്‍ സൗത്ത് പോലിസിന്റെ പിടിയിലായത്.
പനമ്പള്ളി നഗറിലും പശ്ചിമ കൊച്ചിയിലുമുള്ള യുവാക്കള്‍ക്ക് ഗുളികകള്‍ വിതരണത്തിനെത്തിക്കുന്നതിനിടയില്‍ കസ്തുര്‍ബാ നഗറില്‍ നിന്നാണു കസ്റ്റഡിയിലെടുത്തത്. വിഷാദരോഗം, ഉറക്കമില്ലായ്മ എന്നിവയ്ക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന നൈട്രൊസെപാം ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു നല്‍കുന്ന മരുന്നാണ്. ഈ ഗുളികകള്‍ ലഹരിമരുന്നു സംഘങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഇയാളില്‍ നിന്നു 130 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. പനങ്ങാട്, തൃക്കാക്കര, കുത്തിയതോട് പോലിസ് സ്റ്റേഷനുകളില്‍ നിരവധി ലഹരിമരുന്ന്, കഞ്ചാവ് അടിപിടി കേസുകളിലെ പ്രതിയാണ് ഇയാളെന്നു പോലിസ് പറഞ്ഞു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് സിറ്റി പോലിസ് കമ്മീഷണര്‍ ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വില്‍പനക്കാരാണു ജില്ലയിലെ ഏജന്റുമാര്‍ക്ക് ലഹരിഗുളികകള്‍ എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം 110 നൈട്രൊസെപാം ഗുളികകളുമായി തൃക്കാക്കര സ്വദേശി ശെല്‍വരാജിനെ (39) ആലുവ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ എക്‌സൈസ് സിഐ ടി എന്‍ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss