|    Jan 21 Sat, 2017 10:07 am
FLASH NEWS

ലഹരി ഗുളികകളുമായി യുവാവ് വടകരയില്‍ പിടിയില്‍

Published : 26th October 2016 | Posted By: SMR

വടകര: വിതരണം ചെയ്യാനെത്തിച്ച ലഹരി ഗുളികകളുമായി വടകരയില്‍ യുവാവ്  അറസ്റ്റിലായി. വടകര പണിക്കോട്ടി സ്വദേശിയും നിലവില്‍ തലശ്ശേരി തിരുവങ്ങാട്ട് താമസിക്കുന്ന  ആലുങ്കല്‍ വീട്ടില്‍ എം പി സമീര്‍(39)നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ മുരളീധരനും സംഘവും  വടകര എടോടി ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിന് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തത്.705  നിട്രാസെപാം’ ഗുളികകളാണ് ഇയാളില്‍ നിന്നു പിടിച്ചെടുത്തത്.  ഉറക്കമില്ലായ്മക്കും ഉല്‍ക്കണ്ഠക്കും വിഷാദത്തിനും ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നാണിത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമെ ഇത് ലഭ്യമാവൂ.  മരുന്ന് ശീട്ടിന്റെ പകര്‍പ് മെഡിക്കല്‍ ഷോപ്പില്‍ സൂക്ഷിക്കുകയും സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. ഇവ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ പരിശോധിക്കും.  മെഡിക്കല്‍ ഷോപ്പില്‍ ഈയിനത്തില്‍പെട്ട നൂറു ഗുളിക പോലും സൂക്ഷിക്കാറില്ല. എക്‌സൈസിന്റെ റെയ്ഡ് ഒഴിവാക്കാന്‍ പല മരുന്നുകടക്കാരും ഇത്തരം മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതും നിര്‍ത്തിയിരിക്കുകയാണ്. കഞ്ചാവ് പോലെയുള്ള മയക്കുമരുന്നുക ള്‍ക്കു പകരം ലഹരി ഗുളിക ഉപയോഗിക്കുന്നത് വര്‍ധിച്ചിരിക്കുന്നതായാണ് സമീറിന്റെ അറസ്റ്റ് സൂചിപ്പിക്കുന്നത്.ബംഗളൂരില്‍ നിന്നാണ് ഗുളിക കൊണ്ടുവന്നതെന്ന്  സമീര്‍ എക്‌സൈസിനോട് പറഞ്ഞു. ആറു രൂപ വിലയുള്ള നിട്രാസെപാം നൂറു രൂപക്കാണ് ഇയാള്‍ വില്‍ക്കുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമീറിനെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.  വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.  പരിശോധന സംഘത്തില്‍ എ ക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഹനീഫ, പ്രിവന്റീവ് ഓഫിസര്‍ എ കുഞ്ഞികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പിപി ഷൈജു, എന്‍എംസുനീഷ്, കെ ആര്‍ സോനേഷ്‌കുമാര്‍, വിജയന്‍ കുനിയാണ്ടത്തില്‍ എന്നിവരും ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക