|    Mar 28 Tue, 2017 6:11 am
FLASH NEWS

ലഹരി ഉപയോഗം വ്യാപകം; ഉറവിടം കണ്ടെത്താനാവാതെ പോലിസ്

Published : 1st September 2016 | Posted By: SMR

പുല്‍പ്പള്ളി: യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാവുമ്പോഴും ഉറവിടം കണ്ടെത്താനാവാതെ പോലിസ്, എക്‌സൈസ് വിഭാഗങ്ങള്‍ ഇരുട്ടില്‍ തപ്പുന്നു.
കഞ്ചാവ് കടത്തും ഉപയോഗവും വ്യാപകമാണെങ്കിലും വല്ലപ്പോഴുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും വനമേഖലയോട് ചേര്‍ന്ന കേന്ദ്രങ്ങളിലും ലഹരി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി ഉപയോഗം വ്യാപകമായി. മദ്യലഭ്യത കുറഞ്ഞതാണ് മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമെന്നു പറയപ്പെടുന്നു.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ആദിവാസികളടക്കമുള്ള യുവാക്കളെ വശീകരിച്ച് ലഹരിവസ്തുക്കളുടെ ഏജന്റുമാരാക്കിയിട്ടുണ്ട്. ബൈക്കുകളിലും മറ്റു വാഹനങ്ങളിലും എത്തുന്ന യുവാക്കളുടെ സംഘങ്ങള്‍ ലഹരിക്കടത്തില്‍ പങ്കാളികളാവുന്നു.
പുല്‍പ്പള്ളിക്കടുത്ത ഭൂദാനം, മരകാവ് പ്രദേശങ്ങളില്‍ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ലഭ്യമാണ്. ഗ്രാമീണ മേഖലകളില്‍ അധികൃതരുടെ പരിശോധന കുറവാണെന്നതാണ് ലഹരി കടത്തുകാര്‍ ഇത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിക്കാന്‍ കാരണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day