|    Jun 23 Sat, 2018 8:15 am
FLASH NEWS

ലഹരി അരിഷ്ടം വില്‍പന; വൈദ്യന്‍ പിടിയില്‍

Published : 24th May 2017 | Posted By: fsq

 

ശ്രീകണ്ഠപുരം: ലഹരി അരിഷ്ടം വില്‍പന നടത്തിയ വൈദ്യരെ എക്‌സൈസ് സംഘം പിടികൂടി. ചെമ്പേരി പയറ്റിയാല്‍ സ്വദേശിഒ കെ ബാലനെ(60)യാണ് തളിപ്പറമ്പ് എക്‌സൈസ് സിഐ കെ കെ ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 250 ലിറ്റര്‍ അരിഷ്ടം പിടികൂടി. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ചെമ്പേരിയില്‍ ആയുര്‍വേദ മരുന്ന് ഷാപ്പ് നടത്തുന്ന വൈദ്യര്‍ പയറ്റിയാലിലെ വീട്ടില്‍ വച്ചാണ് സ്പിരിറ്റ് കലര്‍ത്തിയ വീര്യം കൂടിയ അരിഷ്ടം നിര്‍മിക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പിടിയിലായത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ കെ പി മധുസൂദനന്‍, സിഇഒമാരായ കെ വി ഷാജി, വി വി ഷിജു, ഡ്രൈവര്‍ പുരുഷോത്തമന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss