|    Dec 15 Fri, 2017 12:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലഹരിസംഘങ്ങളെ സംരക്ഷിക്കുന്ന ലീഗ് നിലപാട് ആപത്ത്

Published : 14th October 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. കഞ്ചാവ്-ലഹരിസംഘങ്ങളെ സംരക്ഷിക്കുന്ന ലീഗ് നേതാക്കളുടെ നടപടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അറസ്റ്റിലായ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ കട്ട റഊഫ് ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘത്തിനു സിറ്റിയിലെ പ്രാദേശിക ലീഗ് നേതാക്കളാണു സംരക്ഷണം നല്‍കുന്നത്.  കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് സമയം കസാനക്കോട്ടയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചതും മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ മൗലവിയുടെ സ്ഥാപനങ്ങളും വീടും ആക്രമിച്ചതും ഇതേ സംഘങ്ങളാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തുന്ന നടപടിയാണ് ലീഗ് കണ്ണൂരില്‍ ചെയ്യുന്നത്. കണ്ണൂര്‍ സിറ്റിക്കു പുറമെ തളിപ്പറമ്പ് ഭാഗങ്ങളിലും ചില നേതാക്കള്‍ക്ക് ഇതേ നിലപാടാണ്. കവര്‍ച്ചക്കേസുകളിലും മറ്റും പ്രതികളായ ക്രിമിനല്‍-ക്വട്ടേഷന്‍ സംഘങ്ങളെ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചില നേതാക്കളുടെ നടപടി പ്രത്യാഘാതങ്ങളുണ്ടാക്കും. പോലിസിന്റെ കണ്‍മുന്നില്‍വച്ചാണു പട്ടാപ്പകല്‍ അരുംകൊല നടന്നത്.
ഫാറൂഖിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടും പ്രതിയെ സംഭവസ്ഥലത്തുനിന്നു പിടികൂടാന്‍ പോലിസുകാര്‍ ശ്രമിച്ചിട്ടില്ല. യാതൊരുവിധ സംഘര്‍ഷവുമില്ലാതിരുന്ന സമയത്തു നടത്തിയ അരുംകൊലയ്‌ക്കെതിരേ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം. ക്രിമിനല്‍ സംഘങ്ങള്‍ക്കു പ്രേരണയും പ്രോല്‍സാഹനവും പിന്തുണയും നല്‍കുന്ന രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും പോലിസ് അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്ത് തലത്തില്‍ പ്രകടനം നടത്താനും ജില്ലാ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക