|    Jul 21 Fri, 2017 4:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലഹരിവേട്ട; ഹാന്‍സും ഹഷീഷ് ഓയിലും പിടികൂടി

Published : 14th July 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ കോതകുളത്തും കുതിരാനിലും എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെ വന്‍തോതില്‍ ലഹരിവസ്തുക്കള്‍ പിടികൂടി. കോതകുളം ഭാഗത്ത് വാഹനത്തില്‍ വിതരണത്തിന് കൊണ്ടുവരുകയായിരുന്ന ചകിരിച്ചോര്‍ വളച്ചാക്കുകള്‍ക്കിടയില്‍ നിന്ന് 9,300 പാക്കറ്റ് ഹാന്‍സും 7,04,500 രൂപയുമാണ് പിടികൂടിയത്. കുതിരാനില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപ വിലമതിക്കുന്ന ഹഷീഷ് ഓയിലും ഒന്നരക്കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കോതകുളം ഭാഗത്ത് പിക്കപ്പ് വാനില്‍ ചകിരിച്ചോര്‍ വളച്ചാക്കുകള്‍ക്കിടയില്‍ മൂന്നു ചാക്കുകളിലായാണ് ഹാന്‍സ് ഒളിപ്പിച്ചുവച്ചിരുന്നത്. പിക്കപ്പ് ഡ്രൈവര്‍ പട്ടാമ്പി തൃത്താല സ്വദേശി പാറമ്മല്‍ മുസ്തഫ (43), ഊന്നത്തൊടി വീട്ടില്‍ ബഷീര്‍ (34) എന്നിവര്‍ക്കെതിരേ എക്‌സൈസ് കേസെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനപരിശോധന നടത്തിയത്. കുതിരാനില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇന്റര്‍ സ്‌റ്റേറ്റ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്‍സീറ്റില്‍ കവറില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവും 350 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തിയത്. അസി. എക്‌സൈസ് കമ്മീഷണര്‍ കെ സജിയുടെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക