|    Oct 20 Sat, 2018 3:53 am
FLASH NEWS

ലഹരിവേട്ട ശക്തമാക്കി എക്‌സൈസ് സംഘം

Published : 29th September 2017 | Posted By: fsq

 

മുക്കം: മദ്യ മയക്കുമരുന്ന് മാഫിയയുടെ വിഹാരകേന്ദ്രമായ മലയോര മേഖലയില്‍ എക്‌സൈസ് സംഘം പരിശോധന ശക്തമാക്കി. ഇന്നലെ മുക്കത്തിനടുത്ത് കാരശേരി കക്കാട് വെച്ച് കുന്ദമംഗലം എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 80 ഗ്രാം കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ടതോടെ വില്‍പ്പനക്കാരന്‍ ഓടി രക്ഷപ്പെട്ടു.  കഞ്ചാവ് കടത്താനുപയോഗിച്ചതായി കരുതുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലുരുട്ടി  മുഹമ്മദ് അഫ്‌സലാണ് പ്രതിയെന്ന് അധികൃതര്‍ പറഞ്ഞു.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ പി ജുനൈദ്, അസി: ഇന്‍സ്‌പെക്ടര്‍ വി കെ അബ്ദുറഹിമാന്‍, പി കെ ഹരിഷ്, ഷിന്‍ജു, സന്തോഷ് കുമാര്‍ നേതൃത്വം നല്‍കി. ജില്ലയില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതായും അന്വേഷണം ശക്തമാക്കിയതായും എക്‌സൈസ് സംഘം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss