|    May 27 Sat, 2017 9:10 pm
FLASH NEWS

ലഹരിവില്‍പന ആശങ്കാജനകം: കാംപസ് ഫ്രണ്ട്

Published : 12th October 2016 | Posted By: Abbasali tf

കണ്ണൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നത്  ആശങ്കാചനകമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി എം മുഹമ്മദ് റിഫ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറയാക്കി വ്യാപകമായ ലഹരി വില്‍പ്പനയാണു നടക്കുന്നത്. ഇതിനെതിരേ രാഷ്ട്രീയ ഭേതമന്യേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം.വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണം. പോലിസ്, എക്‌സൈസ് വകുപ്പുകള്‍ കാര്യക്ഷമമായി ഇടപെടണം. സ്‌കൂളുകളില്‍ ലഹരി ബോധവല്‍ക്കരണം ശക്തമാക്കണം. ഇതിനു വിദ്യാഭ്യാസ വകുപ്പ് മുന്നിട്ടിറങ്ങണം. ഇത്തരം പരിപാടികള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day