|    Mar 26 Sun, 2017 7:02 am
FLASH NEWS

ലഹരിവസ്തുക്കള്‍ക്കെതിരേ എക്‌സൈസ് നടപടി ശക്തമാക്കി

Published : 5th August 2016 | Posted By: SMR

കോഴിക്കോട്: ലഹരി വസ്തുക്കള്‍ക്കെതിരേ താമരശ്ശേരി എക്‌സൈസ് നടപടി ശക്തമാക്കി. എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി ശക്തമാക്കിയത്. കൊടുവള്ളി, താമരശ്ശേരി, കുടുക്കിലുമ്മാരം ഭാഗങ്ങളില്‍ താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ സഹദുള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഏഴുപേര്‍ പിടിയിലായി.
പൊതുസ്ഥലത്ത് മദ്യപിച്ച വെളിമണ്ണ ഏലിയാംപാറമ്മല്‍ പ്രവീണ്‍, വെഴുപ്പൂര്‍ ആലപ്പടിമ്മല്‍ ഷാജി, പെരുമ്പള്ളി പുത്തന്‍പുരക്കല്‍ രാജന്‍, അമ്പായത്തോട് മിച്ചഭൂമി ആറാം പ്ലോട്ടിലെ രാജു, കണ്ണപ്പന്‍കുണ്ട് കരുണിചാലില്‍ റഷീദ് എന്നിവരെയും അളവില്‍ കൂടുതല്‍ വിദേശമദ്യം കൈവശം വെച്ച വെഴുപ്പൂര്‍ കയ്യേലിക്കല്‍ ഭാസ്‌കരനെയും എക്‌സൈസ് സംഘം പിടികൂടി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്ന അമ്പലമുക്ക് കയ്യേലി—കുന്നുമ്മല്‍ അബ്ദുല്‍ നാസറിനെ 16 പാക്കറ്റ് പാന്‍ മസാലയുമായി എക്‌സൈസ് സംഘം പിടികൂടി.
ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാളെ തുടര്‍ നടപടികള്‍ക്കായി താമരശ്ശേരി പോലിസിന് കൈമാറി. ഇയാള്‍ പിടിയിലായത് അറിയാതെ പാന്‍മസാല വാങ്ങാനെത്തിയ വിദ്യാര്‍ഥികളെ കൗണ്‍സിലിംഗിന് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
പ്രിവന്റീവ് ഓഫീസര്‍മാരായ കെ ഗിരീഷ്, എം എസ് ഗില്‍ട്ടണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി സുരേഷ് ബാബു, ടി നൗഫല്‍, കെ ജി ജിനീഷ്, എന്‍ പി വിവേക്, സി ജി ഷാജു, കെ പി രാജന്‍, വി എസ് സുമേഷ്, കെ വസന്തന്‍, കെ പി ഷിംല, ഒ ടി മനോജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക