|    Apr 29 Sat, 2017 10:52 pm
FLASH NEWS

ലഹരിവര്‍ജന പ്രചാരണ കാംപയിന്‍ ഉദ്ഘാടനം 20ന്

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: ‘കേരള ലഹരിവര്‍ജന മിഷന്‍- വിമുക്തി’ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല പ്രചാരണപരിപാടിയുടെ ഉദ്ഘാടനം 20ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. യുവജനങ്ങളും വിദ്യാര്‍ഥികളും ലഹരിയിലേക്ക് ആകൃഷ്ടരാവുന്നതു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണിത്. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കറും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സി ദിവാകരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു. പദ്ധതിയില്‍ സചിന്റെ സേവനം പൂര്‍ണമായി വിനിയോഗിക്കും.  പദ്ധതിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാനതല ഗവേണിങ് ബോര്‍ഡും എക്‌സൈസ് മന്ത്രി ചെയര്‍മാനായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. എല്ലാ സ്‌കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. എക്‌സൈസ് ക്രൈം റിക്കാര്‍ഡ്‌സ് ബോര്‍ഡിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day