|    Apr 19 Thu, 2018 11:00 pm
FLASH NEWS

ലഹരിയുടെ ദൂഷ്യഫലങ്ങള്‍ പാഠ്യഭാഗമാക്കണം: മന്ത്രി

Published : 27th June 2016 | Posted By: SMR

ആലപ്പുഴ: മദ്യം-മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയുടെ ദൂഷ്യഫലങ്ങളെപ്പറ്റി സ്‌കൂള്‍, കോളജ് തലങ്ങളില്‍ തന്നെ വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കെഎസ്ആര്‍ടിസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെയും ‘ലഹരിക്കെതിരെ ഒരു യാത്രയുടെയും’ ഫഌഗ് ഓഫ് കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ ചന്ദ്രപാലന്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ജി ബാലമുരളി, വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍, കെഎസ്ഇഎസ്.എ ജില്ലാ സെക്രട്ടറി പി ഡി കലേഷ്, ലഹരിവിരുദ്ധപ്രവര്‍ത്തകനും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ ഐ ഷഫീക്ക്, പി വിനയകുമാര്‍, രവി പാലത്തിങ്കല്‍ സംസാരിച്ചു. ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നു എക്‌സൈസ് കോംപ്ലക്‌സിലേക്കാണ് ലഹരിവിരുദ്ധറാലി സംഘടിപ്പിച്ചത്. ലഹരിക്കെതിരെ ഒരു യാത്ര സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് അമ്പലപ്പുഴയില്‍ സമാപിച്ചു.
ആലപ്പുഴ: എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ സംഘം രൂപീകരിക്കണമെന്ന് ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ അഭിപ്രായപ്പെട്ടു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി കരുതി പാഠ്യക്രമത്തില്‍ സ്ഥാനം നല്‍കണമെന്നു ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ബാഡ്ജുകള്‍ നല്‍കി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ജിഡിവി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള പ്രദേശ് മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി എം എ ജോണ്‍ മാടവന അധ്യക്ഷതവഹിച്ചു. ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് ഒരു മാര്‍ഗരേഖ അവതരിപ്പിച്ചു കൃപ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. ദിലീപ് ചെറിയനാട്, മൗലാന ബഷീര്‍ ഹാജി, കുല്‍സം ഷംസുദ്ദീന്‍, പി ജെ കുര്യന്‍, ഷീല ജഗധരന്‍, ആന്‍ഡ്രൂസ് മീനടം, ബി സുജാതന്‍, അബ്ദുല്‍ ലത്തീഫ് പാതിയങ്കര, തഴുപ്പ് ഉദയദാസ്, അനില്‍ കൂരോപ്പട, കെ കാര്‍ത്തികേയന്‍ നായര്‍, ഇ ഖാലിദ്, ജോണ്‍ പൂപ്പട, ജേക്കബ് എട്ടുപറയില്‍, ടി എം, സന്തോഷ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു. 2016 ലെ ലഹരിവിരുദ്ധ പ്രവര്‍ത്തകനങ്ങളില്‍ മികവ് പുലര്‍ത്തുന്ന സംഘടനകള്‍ക്കും പ്രത്യേക അവാര്‍ഡുകള്‍ 2017 ജനുവരി 30ന് കോട്ടയത്തു ചേരുന്ന രക്തസാക്ഷി ദിനാചരണചടങ്ങില്‍ വിതരണം ചെയ്യുമെന്നും പാറക്കാടന്‍ പറഞ്ഞു.
മാന്നാര്‍: വിഷമദ്യത്തിനും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനുമെതിരെ ബാലസംഘം മാന്നാര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. മാന്നാര്‍ പെന്‍ഷന്‍ ഭവനില്‍ ചേര്‍ന്ന യോഗം അഡ്വ. കെകെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എം എം മോബിന്‍ അധ്യക്ഷതവഹിച്ചു. ഏരിയാ കണ്‍വീനര്‍ പി ഉത്തമന്‍ സ്വാഗതം പറഞ്ഞു. സിപി എം ഏരിയാ സെക്രട്ടറി പ്രഫ. പി ഡി ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂര്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ എം കെ ശ്രീകുമാര്‍ ബോധവല്‍ക്കരണക്ലാസ് നടത്തി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുധാമണി, പി എന്‍ ശെല്‍വരാജന്‍, ഇ എന്‍നാരായണന്‍, ലേഖ സജീവ്, ടി എ സുധാകരക്കുറുപ്പ്, ശശികല രഘുനാഥ്, ശിവപ്രസാദ്, മുഹമ്മദ് അജി, പി എന്‍ അന്‍വര്‍ സംസാരിച്ചു. നൂറുകണക്കിനു കുട്ടികള്‍ പ്രകടനത്തില്‍ പങ്കെടുത്തു.
എടത്വ: ആനപ്രമ്പാല്‍ സമന്വയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനവും ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ലാസ്സും നടത്തി. പ്രസിഡന്റ് കെ പി കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബിനുമോന്‍ , ഓമനകുട്ടന്‍, ജോളി, റ്റോമിച്ചന്‍, വില്‍സണ്‍, സുമിത്ത്, സുബിന്‍, എല്‍വിന്‍, വിഷ്ണു സംസാരിച്ചു.
മാവേലിക്കര: ചെട്ടികുളങ്ങരയില്‍ ഡി വൈഎഫ് ഐ ആഞ്ഞിലിപ്രാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലഹരി വിരുദ്ധ ജാഗ്രത സദസ് അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എ. മഹേന്ദ്രന്‍ പഠനോപകരണ വിതരണം നടത്തി. ടി.കെ. അനീഷ് അധ്യക്ഷനായി. ശ്രീപ്രകാശ്, എ.എസ.് നികേഷ്, അഡ്വ. നവീന്‍ മാത്യു ഡേവിഡ്, ഫാ. മാത്യു കിണറുവിള, എം. രാമചന്ദ്രന്‍, പി എം രാധാകൃഷ്ണ പിള്ള, ജോജി സി. ജോസ് എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss