|    Nov 19 Mon, 2018 11:47 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലഹരിയില്‍ മുങ്ങി യുവതലമുറ; മരുന്നെത്തിക്കാന്‍ വിപുലമായ ശൃംഖല

Published : 5th August 2018 | Posted By: kasim kzm

ഷാനവാസ് കാരിമറ്റം

അടിമാലി: തേനി വരെയോ, മധുര വരെയോ പോയാല്‍ എത്ര കിലോ കഞ്ചാവും കിട്ടും. ചെക് പോസ്റ്റുകളില്‍ പേരിന് പരിശോധനയ്ക്കുള്ള പൊടിക്കൈയും വില്‍പനക്കാര്‍ തരുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന കഞ്ചാവു കടത്തിനു തടയിടാന്‍ എക്‌സൈസിനോ, നാര്‍ക്കോട്ടിക്, പോലിസ് വിഭാഗങ്ങള്‍ക്കോ സാധിക്കുന്നില്ല. മൊത്തക്കച്ചവടക്കാര്‍ക്ക് ആന്ധ്രയില്‍ നിന്നും തെങ്കാശിയില്‍ നിന്നും ഒരു കിലോയ്ക്ക് 10000 രൂപയ്ക്കാണു കഞ്ചാവ് ലഭിക്കുന്നത്. ഇതു 10 ഗ്രാമിന്റെയും അഞ്ചു ഗ്രാമിന്റെയും പായ്ക്കുകളാക്കി വിതരണക്കാരെ ഏല്‍പ്പിക്കുന്നു. കുറഞ്ഞത് 50, 000 രൂപയെങ്കിലും ഓരോ കിലോയിലും കച്ചവടക്കാരനു ലാഭം മാത്രമായി ലഭിച്ചിട്ടുണ്ടാവും.
വിതരണക്കാരനു കൂലി നല്‍കിയ ഒന്നോ രണ്ടോ പായ്ക്ക് മാത്രമാണു നഷ്ടം. പലപ്പോഴും പിടിയിലാവുന്നതും ജീവിതം തകരുന്നതുമെല്ലാം വലയില്‍ വീണ യുവാക്കളുടേതാവും.
വില്‍പന നടത്തുന്ന വമ്പന്‍ മീനുകളെ പിടിക്കാന്‍ ശ്രമിച്ചാലും പരാജയപ്പെടാറാണു പതിവെന്ന് എക്‌സൈസ് പറയുന്നു. പലരും ഉദ്യോഗസ്ഥതലത്തില്‍ നല്ല പിടിപാടുള്ളവരാവും. എക്‌സൈസ് ഇപ്പോഴും പഴയ അവസ്ഥയില്‍ തന്നെയാണ്.
ഇന്റലിജന്‍സ്, ക്രൈംബ്രാഞ്ച് വിഭാഗങ്ങള്‍ എക്‌സൈസില്‍ ആ രംഭിക്കുമെന്നു പ്രഖ്യാപനങ്ങളുണ്ടായെങ്കിലും എങ്ങുമെത്തിയിട്ടില്ല. വമ്പന്‍മാര്‍ക്ക് പിന്നാലെ ഓടിയാല്‍ കിതച്ച്, ശ്രമമുപേക്ഷിച്ച് തിരിച്ചുപോരുകയെ വഴിയുള്ളൂ. ഈ നിവൃത്തികേടില്‍ പിടിയിലായ പല യുവാക്കളെയും പ്രധാന പ്രതികളാക്കി തൃപ്തിയടയേണ്ട അവസ്ഥയുമുണ്ടാവാറുണ്ട്. കേരളത്തില്‍ യുവാക്കള്‍ വ്യാപകമായി കഞ്ചാവു വലിക്കാനുപയോഗിക്കുന്ന പ്രത്യേകത രം പേപ്പര്‍ കടകളില്‍ വരെ ലഭ്യമാണ്. സാഹചര്യങ്ങളെല്ലാം കഞ്ചാവു കച്ചവടക്കാര്‍ക്ക് അനുകൂലമായിരിക്കെ എന്തെങ്കിലും ചെയ്യാനാവുക വീട്ടുകാര്‍ക്കു മാത്രമാണ്. കുട്ടികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കുക. ഇത്തരം ലോബികളുടെ സ്വാധീന മേഖല വലുതാണ്.
കഞ്ചാവ് വലിക്കുന്ന യുവാക്കള്‍ക്കിടയില്‍ കില്ലര്‍, സ്‌കോര്‍, സ്പഌറ്റ് തുടങ്ങി അവര്‍ മാത്രമുപയോഗിക്കുന്ന സാങ്കേതിക പദാവലി തന്നെയുണ്ട്. ഒരു കിലോയില്‍ താഴെ കഞ്ചാവുമായാണു പിടിക്കപ്പെടുന്നതെങ്കില്‍ ഉടന്‍ ജാമ്യം ലഭിക്കും. ഇതു മുതലാക്കി പലരും 950 ഗ്രാമിന്റെ പൊതികളിലാക്കിയാണു കടത്താറ്. പിടിക്കപ്പെട്ടാല്‍ തന്നെ ജാമ്യം ലഭിക്കും. ഇതൊന്നുമറിയാത്ത വിതരണക്കാരാണു പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും. ഇത്തരം യുവാക്കള്‍ പിടിയിലായാലും കേസില്‍പ്പെടുത്താതെ ശക്തമായ കൗണ്‍സലിങ് നല്‍കി എക്‌സൈസ് ഇവരെ നിരന്തരം നിരീക്ഷിക്കുകയാണിപ്പോള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss