|    Nov 19 Mon, 2018 1:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലഹരിമരുന്ന് വേട്ട; ശ്രീലങ്കന്‍ സ്വദേശി അടക്കം രണ്ടുപേര്‍ പിടിയില്‍

Published : 8th August 2018 | Posted By: kasim kzm

കൊച്ചി: ലക്ഷങ്ങള്‍ വിലമതിക്കുന്ന മുക്കാല്‍ കിലോയോളം ബ്രൗണ്‍ഷുഗറുമായി ശ്രീലങ്കന്‍ സ്വദേശി അടക്കം രണ്ടുപേര്‍ കൊച്ചി സിറ്റി ഷാഡോ പോലിസിന്റെ പിടിയിലായി. ശ്രീലങ്ക ജാഫ്‌ന സ്വദേശി ശ്രീദേവന്‍ (57), ചെന്നൈ റോയല്‍പേട്ട് സ്വദേശി ഷാഹുല്‍ ഹമീദ് (36) എന്നിവരാണു പിടിയിലായത്. രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് ഒരു കോടിയില്‍ അധികം വിലവരുന്ന വൈറ്റ് ഹെറോയിന്‍ വിഭാഗത്തില്‍പ്പെട്ട ലഹരിമരുന്നാണ് പിടികൂടിയത്. ചെന്നൈ കേന്ദ്രമാക്കി, കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു പലതരത്തിലുള്ള കെമിക്കല്‍ ഡ്രഗുകള്‍ വന്‍തോതില്‍ സപ്ലൈ ചെയ്യുന്ന സംഘത്തില്‍ പെട്ടവരാണു പിടിയിലായവര്‍. ശ്രീലങ്കയില്‍ നിന്നും ആയിരിന്നു ലഹരിവസ്തുക്കള്‍ ചെന്നൈയില്‍ എത്തിച്ചിരുന്നത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രണ്ട് മാസത്തോളമായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ആണ് പ്രതികള്‍ വലയിലായത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss