|    Jan 18 Wed, 2017 9:44 pm
FLASH NEWS

ലഹരിമരുന്ന് ഉപയോഗം; സ്‌കൂളുകളില്‍ എസ്പിജിയുടെ പ്രവര്‍ത്തനം ശക്തമാക്കും

Published : 25th August 2016 | Posted By: SMR

നിലമ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കാന്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍. ഓള്‍ കേരള ഡ്രഗ്ഗിസ്റ്റ് ആന്റ് കെമിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി മരുന്ന് ബോധവല്‍ക്കരണ പരിപാടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി കെ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സീനിയര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ എ ഗിരീഷ് കുമാര്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. എകെസിഡിഎ ജില്ലാ പ്രസിഡന്റ് രാജന്‍ പൂവാടി, നിലമ്പൂര്‍ യൂനിറ്റ് പ്രസിഡന്റ് യു നരേന്ദ്രന്‍, ഭാരവാഹികളായ ടോമി ചെഞ്ചേരി, പി മെഹറൂബ്, ടി മനോജ്, പിടിഎ പ്രസിഡന്റ് കെ ശശികുമാര്‍, പ്രിന്‍സിപ്പല്‍ പ്രസന്നകുമാരി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക