|    Nov 13 Tue, 2018 2:03 am
FLASH NEWS

ലഹരിക്കെതിരേ സന്നാഹമൊരുക്കി തെക്കേപുറത്തുകാര്‍

Published : 10th April 2018 | Posted By: kasim kzm

കുറ്റിച്ചിറ: സമൂഹത്തില്‍ ലഹരിയുടെ വ്യാപനത്തിനെതിരെ സന്നാഹമൊരുക്കി സജീവമാവുകയാണ് തെക്കേപ്പുറം നിവാസികള്‍. പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായതോതില്‍ ലഹരി വ്യവഹാരം നടന്നുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ അവയെ പ്രതിരോധിക്കുക്ക എന്ന ലക്ഷ്യത്തിലാണ് തെക്കേപ്പുറം ശബ്ദം, വെയ് ടു ഫലാഹ് എന്നീ വാട്ട്‌സ്ആപ്പ് കൂട്ടായ്മകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രദേശത്തെ മുഴുവന്‍ സാംസ്‌ക്കാരിക, മത, രാഷ്ട്രീയ, സാമൂഹിക സംഘടനകളെ കൂട്ടുപിടിച്ചുകൊണ്ട് ‘ലഹരിമുക്ത തെക്കേപ്പുറം’എന്ന ബൃഹത്തായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.
വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കുന്നതോടൊപ്പം തന്നെ പ്രതിരോധം അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് കാംപയിന്‍.പദ്ധതിയുടെ ആദ്യഘട്ടമെന്നോണം കുണ്ടുങ്ങല്‍ റസിഡന്‍സ് അസോസിയേഷന്‍, കുറ്റിച്ചിറ റസിഡന്റ്‌സ് അസോസിയേഷന്‍, മിഷ്—ക്കാല്‍ റസിഡന്‍സ് & വെല്‍ഫയര്‍ അസോസിയേഷന്‍, തങ്ങള്‍സ് റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ എന്നീ 4 റെസിഡന്റസ് അസോസിയേഷനുകളില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കുറ്റിച്ചിറ പുത്തന്‍ വീട് ഗ്രൗണ്ട്, സിയസ്—ക്കോ ഹാള്‍, പരപ്പില്‍ എംഎം ജൂബിലി കോളജ്, കുണ്ടുങ്ങല്‍ ഗവ. യുപി. സ്—ക്കൂള്‍ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സദസ്സുകളില്‍ ടൗണ്‍ എസ്‌ഐ ജി ഗോപകുമാര്‍, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. പി എം നിയാസ്, കേരള മദ്യ നിരോധന സമിതി പ്രസിഡണ്ട് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. ടി എം  രവീന്ദ്രന്‍, മദ്യ നിരോധന സമിതി വനിതാ വിഭാഗം ഒ ജെ ചിന്നമ്മ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, മാധ്യമം ന്യുസ് എഡിറ്റര്‍ എം ഫിറോസ് ഖാന്‍, മലയാള മനോരമ ചീഫ് ന്യുസ് എഡിറ്റര്‍ പി ജെ ജോഷ്വ, സുപ്രഭാതം എക്‌സിക്യുട്ടീവ് എഡിറ്റര്‍ എ സജീവന്‍, എക്—സൈസ് പ്രിവന്റീവ് ഓഫീസര്‍ ബി യുഗേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട്  സംബന്ധിച്ചു.  വി മുഹമ്മദാലി, ഒ ഉസ്മാന്‍ കോയ, പി എസ് ഉസ്മാന്‍ കോയ , എം പി ജാഫര്‍, ഐ പി ഉസ്മാന്‍ കോയ, വി എം മൂസ , ടി പി ബിച്ചു, കെ വി പി സൈദു, കാബില്‍സിവി., പി മുഹമ്മദ് അലി, കെ വി അബ്ദുല്‍ റഹ്മാന്‍, കെ വി മുഹമ്മദ് ഷുഹൈബ്, എന്‍ മമ്മദ് കോയ നേതൃത്വം നല്‍കി.
ഏപ്രില്‍ അവസാനം വാരം പൊതുജനങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു പൊതുസമ്മേളനത്തിന്റെ തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. പ്രദേശത്തെ 20 റസിഡന്റ്‌സ് അസോസിയേഷനുകളുടെയും  ആഭിമുഖ്യത്തിലുള്ള ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണ പരിപാടികളുടെയും അന്തിമ ഒരുക്കത്തിലാണ് റെസിഡന്റ്‌സ് അസോസിയേഷനുകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss