|    Nov 24 Fri, 2017 4:48 pm
FLASH NEWS
Home   >  Just In   >  

ലഹരിക്കായി വേദനസംഹാരി ഗുളികകള്‍; പഴയങ്ങാടിയില്‍ വിദ്യാര്‍ഥികള്‍ പിടിയില്‍

Published : 8th November 2017 | Posted By: mi.ptk

പഴയങ്ങാടി: കഞ്ചാവിനും മയക്കുമരുന്നിനും മാജിക്ക് കൂണിനും പുറമേ പഴയങ്ങാടിയില്‍ ലഹരി ഗുളികകളും വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം പഴയങ്ങാടി പൊലിസും പയ്യന്നൂര്‍ എക്‌സൈസ് സംഘവും നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴയങ്ങാടിയിലെ ഹോട്ടലിന് സമീപത്ത് നിന്ന് ഗുളികകളുമായി വിദ്യാര്‍ഥികള്‍ പിടിയിലായി. ഇവരില്‍ നിന്ന് പ്ലാസ് മോപ്ലസ് വണ്‍ പെയിന്‍ കില്ലര്‍ പിടി കുടി. ബംഗളൂരു, വീരാജ് പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ലഹരിക്കായി ഈ ഗുളികകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയാണ് പഴയങ്ങാടിയില്‍ സുലഭമായി കിട്ടുന്നത്. ഡോക്ടറുടെ കുറിപ്പടി പോലുമില്ലാതെയാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ളര്‍ ഗുളികകള്‍ കൈകലാക്കുന്നത്. ലഹരിക്ക് അടിമപെട്ട യുവാക്കളാണ് ഇത് തേടിയെത്തുന്നത്. വേദനസംഹാരിയായ ഗുളിക യഥേഷ്ടം മെഡിക്കല്‍ സ്‌റ്റോറിലെത്തുന്നതായി എക്‌സൈസ് സംഘം പറയുന്നു. ഇത്തരം അനധികൃത വില്‍പ്പനകെതിരെ പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക