|    May 24 Wed, 2017 12:26 am
FLASH NEWS

ലഹരിക്കായി ‘കഫ് സിറപ്’; എക്‌സൈസ് നിരീക്ഷണം ശക്തമാക്കി

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കായി ‘കഫ് സിറപ്’ അടക്കം അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നത് വ്യാപമായതായി റിപോര്‍ട്ട്.
മരുന്നുകടകളില്‍ ഇത്തരം മരുന്നുകളുടെ വില്‍പന നിരീക്ഷിക്കാന്‍ എക്‌സൈസ് വകുപ്പ് നടപടി ആരംഭിച്ചു. ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്ത് മയക്കുമരുന്ന് വില്‍പനയും ഉപയോഗവും വര്‍ധിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സാധാരണ അസുഖങ്ങള്‍ക്കും മാനസിക രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന അലോപ്പതി മരുന്നുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
സിറപ്പുകള്‍ ലഹരിമരുന്നുകളായി വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. സ്‌കൂളുകള്‍ക്ക് സമീപമുള്ള മരുന്നുകടകൡ കൊഡീന്‍ അടങ്ങിയിട്ടുള്ള കഫ് സിറപ്പുകള്‍ കൂടുതലായി വില്‍പന നടക്കുന്നുണ്ടോ എന്ന് എക്‌സൈസ്- ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന നടത്തും.
ഡോക്ടറുടെ കുറിപ്പില്ലാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ഇത്തരം  മരുന്ന് വില്‍പന നടത്തുന്നുണ്ടോ, കൂടുതലായി സ്‌റ്റോക്ക് ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരുടെ സേവനം എക്‌സൈസ് വകുപ്പ് തേടും.
കഴിഞ്ഞ ദിവസം എറണാകുളത്ത് ഇരുവിഭാഗവും ചേര്‍ന്ന് മെഡിക്കല്‍ സ്‌റ്റോറുകളില്‍ പരിശോധന നടത്തിയിരുന്നു. വരുംദിവസങ്ങളില്‍ മറ്റുജില്ലകളിലും പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് വിഭാഗം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day