|    May 23 Wed, 2018 8:35 pm
FLASH NEWS
Home   >  National   >  

‘ലവ് ജിഹാദ് ‘ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തി; ബിജെപി നേതാവിനെ പാര്‍ട്ടി സ്ഥാനത്തുനിന്നു നീക്കി

Published : 28th December 2017 | Posted By: mi.ptk

ഗാസിയാബാദ്: ‘ലവ് ജിഹാദ്’ആരോപിച്ച് വിവാഹം അലങ്കോലപ്പെടുത്തിയ ബിജെപി നേതാവിനെ പാര്‍ട്ടി സ്ഥാനത്തുനിന്നു നീക്കി. ഗാസിയാബാദ് നഗരത്തിലെ പാര്‍ട്ടി അധ്യക്ഷനായ അജയ് ശര്‍മയെയാണ് പാര്‍ട്ടി സ്ഥാനത്തുനിന്ന് നീക്കിയത്. പകരം ചുമതല ഗാസിയാബാദ് ജനറല്‍ സെക്രട്ടറി മന്‍ സിങ് ഗോസ്വാമിക്കു നല്‍കിയതായി യുപി ബിജെപി ജനറല്‍ സെക്രട്ടറി വിദ്യാസാഗര്‍ സോങ്കര്‍ കത്തില്‍ അറിയിച്ചു.


ഡിസംബര്‍ 22നായിരുന്നു സംഭവം. രാജ്‌നഗറിലെ വിവാഹവേദിയിലെത്തിയ ശര്‍മയും സംഘവും മുസ് ലിം യുവാവുമായുള്ള ഹിന്ദു യുവതിയുടെ വിവാഹം അലങ്കോലപ്പെടുത്തുകയായിരുന്നു. മള്‍ട്ടിനാഷണല്‍ കമ്പനി ജീവനക്കാരായ യുവതിയുടെയും യുവാവിന്റെയും വിവാഹത്തെ കോടതി സാധൂകരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന ഓഫിസില്‍നിന്നു കത്തു ലഭിച്ചതായും അത് അനുസരിക്കുമെന്നും ശര്‍മ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss