|    Mar 25 Sat, 2017 7:14 pm
FLASH NEWS

ലളിത ബാബര്‍ക്ക് ഫൈനല്‍ യോഗ്യത

Published : 14th August 2016 | Posted By: SMR

ട്രാക്കിനത്തില്‍  ഇന്ത്യക്ക് ആശ്വാസമായി ലളിത ബാബര്‍. 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ ചേസില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയാണ് ലളിത ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. ദേശീയ റെക്കോഡ് പ്രകടനം നടത്തിയ താരം ഹീറ്റ്‌സില്‍ ഏഴാം സ്ഥാനത്തെത്തിയാണ് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്.
9.19.76 സെക്കന്‍ഡ് കൊണ്ടാണ് ലളിത മല്‍സരം പൂര്‍ത്തിയാക്കിയത്. പിടി ഉഷയ്ക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ട്രാക്കിനത്തില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. 1984ലായിരുന്നു ഉഷയുടെ പ്രകടനം.
എന്നാല്‍, ഈയിനത്തില്‍ സുധ സിങിന് യോഗ്യത നേടാനായില്ല. താരം ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വനിതകളുടെ 400 മീറ്ററില്‍ നിര്‍മല ഷിഹോരനും യോഗ്യത നേടാനായില്ല.
അതേസമയം, ബാഡ്മിന്റണില്‍ വനിതകള്‍ക്കു പിന്നാലെ പുരുഷ വിഭാഗം ഡബിള്‍സിലും ഇന്ത്യ തോറ്റു. മനു അറ്റ്‌റി-സുമീത് റെഡ്ഡി സഖ്യം ചൈനീസ് ജോടികളോടെ പരാജയപ്പെടുകയായിരുന്നു.
ദ്യുതി, അനസ് പുറത്ത്
അത്‌ലറ്റിക്‌സില്‍ ദ്യുതി ചന്ദ്, മലയാളി താരം മുഹമ്മദ് അനസ്, അങ്കിത് ശര്‍മ എന്നിവര്‍ക്കു യോഗ്യതാ റൗണ്ട് കടക്കാനായില്ല. 36 വര്‍ഷത്തിനു ശേഷം 100 മീറ്റര്‍ പോരാട്ടത്തിന് യോഗ്യത നേടിയ ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ദ്യുതിക്ക് ഹീറ്റ്‌സില്‍ ഏഴാമതെത്താനെ സാധിച്ചുള്ളൂ. 11.69 സെക്കന്‍ഡ് കൊണ്ടാണ് താരം മല്‍സരം പൂര്‍ത്തിയാക്കിയത്.
400 മീറ്റര്‍ ഹീറ്റ്‌സില്‍ മലയാളിയായ അനസിന് ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. താരത്തിന്റെ തുടക്കം നന്നായെങ്കിലും മല്‍സരം പൂര്‍ത്തിയാക്കാന്‍ അനസിന് 45.95 സെക്കന്‍ഡ് വേണ്ടിവന്നു.  ലോങ്ജംപില്‍ അങ്കിത് 12ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.  7.67 മീറ്റര്‍ ദൂരമാണ് താരം ചാടിയത്.
ഇന്ത്യ-ബെല്‍ജിയം ക്വാര്‍ട്ടര്‍ ഇന്ന്
പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ സ്വര്‍ണ മെഡ ല്‍ ജേതാക്കളായ ഇന്ത്യ ഇന്ന് ശക്തരായ ബെല്‍ജിയത്തെ എതിരിടും. ഗ്രൂപ്പ് എയില്‍ കളിച്ച അഞ്ച് മല്‍സരങ്ങളില്‍ നാലിലും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ബെല്‍ജിയത്തിന്റെ വരവ്.
എന്നാല്‍, മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് നയിക്കുന്ന ഇ ന്ത്യ ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തുകയായിരുന്നു. രണ്ട് വീതം ജയവും തോല്‍വിയും ഒരു സമനിലയുമാണ് ഗ്രൂപ്പ്ഘട്ടത്തില്‍ ഇന്ത്യക്ക് ലഭിച്ചത്.
അതേസമയം, വനിതാ ഹോക്കിയില്‍ ഇന്ത്യ 0-5ന് അര്‍ജന്റീനയോട് നാണംകെട്ടു. ഗ്രൂപ്പ് ബിയില്‍  അവസാന സ്ഥാനത്തായ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ നേരത്തെ അവസാനിച്ചിരുന്നു.

(Visited 94 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക