|    Aug 20 Sun, 2017 3:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലളിത് മോഡി ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാനം രാജിവച്ചു

Published : 13th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഐപിഎല്‍ മുന്‍ ചെയര്‍മാനും വിവാദ നായകനുമായ ലളിത് മോദി ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് വിടപറഞ്ഞു. നാഗൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവച്ച മോദി, അടുത്ത തലമുറയ്ക്ക് ബാറ്റണ്‍ കൈമാറാന്‍ സമയമായി എന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നു പേജുള്ള രാജിക്കത്ത് ലളിത് മോദി ക്രിക്കറ്റ് അസോസിയേഷന് കൈമാറിയത്. ക്രിക്കറ്റ് ഭരണത്തോട് വിട പറയുകയാണെന്നും മോദി രാജിക്കത്തില്‍ വ്യക്തമാക്കി. ഐപിഎല്ലിനെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു. 2005ല്‍ ക്രിക്കറ്റ് ഭരണത്തിലെത്തിയ താന്‍ ക്രിക്കറ്റിന്റെ തലവര മാറ്റി. ക്രിക്കറ്റിന്റെ വാണിജ്യവശങ്ങളില്‍ കൂടി വിത്തെറിഞ്ഞ താന്‍ ബിസിസിഐയിലേക്ക് കടന്നു വരുമ്പോള്‍ 260 കോടിയായിരുന്നു വരുമാനം. എന്നാല്‍ 2010ല്‍ താന്‍ പുറത്തുപോകുമ്പോള്‍ ഇത് 47600 കോടിയായി വര്‍ധിച്ചിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. നാഗൂര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ മോദി ഭരിച്ചിരുന്നതിനാല്‍ ബിസിസിഐ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ വിലക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക