|    Sep 19 Tue, 2017 7:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലയണല്‍ മെസ്സിക്ക് വീണ്ടും പരിക്ക്

Published : 4th September 2016 | Posted By: SMR

ബ്യുണസ് ഐറിസ്: വിരമിക്കലിനു ശേഷം അന്താരാഷ്ട്ര മല്‍സരരംഗത്തേക്ക് മടങ്ങിയെത്തിയ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് വീണ്ടും വില്ലനായി പരിക്ക്. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വേക്കെതിരായ മല്‍സരത്തിനിടെയാണ് ബാഴ്‌സയുടെ സൂപ്പര്‍താരം കൂടിയായ മെസ്സിക്ക് പരിക്കേറ്റത്.
കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്കു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സിയുടെ തിരിച്ചുവരവ് മല്‍സരം കൂടിയായിരുന്നു ഉറുഗ്വേയ്‌ക്കെതിരേയുള്ളത്. തന്റെ രണ്ടാം തിരിച്ചുവരവില്‍ വിജയഗോള്‍ നേടിയ ടീമിന്റെ ഹീറോയാവാനും നിലവിലെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മെസ്സിക്ക് സാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആരാധകരെ വീണ്ടും നിരാശയിലാഴ്ത്തിയാണ് ഉറുഗ്വേയ്‌ക്കെതിരായ മല്‍സരത്തിനിടെ മെസ്സിക്ക് പരിക്കേറ്റത്.
ഇടുപ്പിനേറ്റ പരിക്കുമൂലം വെനിസ്വേലയ്‌ക്കെതിരേ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസ്സിയുടെ സേവനം അര്‍ജന്റീനയ്ക്ക് ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇക്കാര്യം അര്‍ജന്റൈന്‍ പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയാണ് ഔദ്യോഗികമായി അറിയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക