|    Jul 22 Sun, 2018 8:20 pm
FLASH NEWS
Home   >  Sports  >  Football  >  

ലയണല്‍ മെസ്സിക്ക് നാല് ഗോള്‍; ബാഴ്‌സലോണയ്ക്ക് മിന്നും ജയം

Published : 20th September 2017 | Posted By: ev sports


ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ ബാഴ്‌സലോണയുടെ വിജയക്കുതിപ്പ് തുടരുന്നു. ലയണല്‍ മെസ്സി നാല് ഗോളുകളുമായി തിളങ്ങി നിന്ന മല്‍സരത്തില്‍ എയ്ബറിനെ 6-1നാണ് ബാഴ്‌സലോണ തകര്‍ത്തെറിഞ്ഞത്. കളിയുടെ 20ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് മെസ്സി ബാഴ്‌സയുടെ അക്കൗണ്ട് തുറന്നപ്പോള്‍ 38ാം മിനിറ്റില്‍ പൗലീഞ്ഞോ ലീഡുയര്‍ത്തി. സുവാരസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍ നേട്ടം. ഒന്നാം പകുതിയില്‍ രണ്ട് ഗോളിന്റെ ആധിപത്യത്തോടെ കളി പിരിഞ്ഞ ബാഴ്‌സലോണ രണ്ടാം പകുതിയില്‍  ആക്രമണം അഴിച്ചുവിട്ടു.
53മിനിറ്റില്‍ സുവാരസിലൂടെ ലീഡ് മൂന്നാക്കി ബാഴ്‌സ ഉയര്‍ത്തി. 57ാം മിനിറ്റില്‍ ജുന്‍ഗയുടെ അസിസ്റ്റില്‍ എന്റിച്ചിലൂടെ എയ്ബര്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ രണ്ട് മിനിറ്റ് കൂടിച്ചേരും മുമ്പേ മെസ്സി വീണ്ടും ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടു. ബസ്‌കറ്റ്‌സിന്റെ അസിസ്റ്റിലൂടെ ഇത്തവണ മെസ്സി വലകുലുക്കിയത്.  62ാം മിനിറ്റിലും 87ാം മിനിറ്റിലും മെസ്സിയുടെ ഉന്നം പിഴക്കാതെ വന്നതോടെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ജയം ബാഴ്‌സലോണയ്‌ക്കൊപ്പം  നിന്നു. ജയത്തോടെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 15 പോയിന്റുകളുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനം ഊട്ടിഉറപ്പിച്ചു. ഈ സീസണിലെ ലാ ലിഗയില്‍ ്അഞ്ച്‌ മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകളാണ് മെസ്സി അടിച്ചെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss