|    Oct 20 Sat, 2018 1:06 am
FLASH NEWS

‘ലയണത്തലോണ്‍ 2017’ ശാരീരിക വൈകല്യങ്ങള്‍ മറന്ന് അവര്‍ ഒത്തുചേര്‍ന്നു

Published : 16th January 2017 | Posted By: fsq

 

മൂവാറ്റുപുഴ: ശാരീരിക വൈകല്യങ്ങള്‍ മറന്ന് ഓട്ടവും ചാട്ടവും പുതിയ സ്വപ്‌നങ്ങളുമായി അവര്‍ ഒത്തുചേര്‍ന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക മാമാങ്കമായ ‘ലയണത്തലോണ്‍’ വിശ്വജ്യോതി എന്‍ജിനീയറിങ് കോളജിന്റെ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്നു.വിവിധങ്ങളായ ശാരീരിക വൈകല്യമുളള കുട്ടികള്‍ എറെ ആവേശത്തോടെയാണ് മല്‍സരങ്ങളില്‍ പങ്കെടുത്തത്. കാണികളെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഇവര്‍ കാഴ്ചവച്ചത്. വീല്‍ ചെയറുകളും ക്രച്ചസുകളും ഉപയോഗിക്കുന്നവരുടെ മല്‍സരങ്ങള്‍ കാഴ്ക്കാരിലും നൊമ്പരമുണര്‍ത്തുന്നതായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കായികവും മാനസികവുമായ പ്രചോദനവും ഉല്ലാസവും നല്‍കുക എന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ കായിക മല്‍സരങ്ങളില്‍ 135 ഇനങ്ങളിലായി 1350 പേര്‍ മാറ്റുരച്ചു.     ലയണ്‍സ് പാസ്റ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ആര്‍ മുരുഗന്‍ ഉദ്ഘാടനം ചെയ്തു. 318സി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറും ‘ലയണത്തലോണ്‍ 2017’ ചെയര്‍മാനുമായ ഡോ. ബിനോയ് മത്തായി, ജന. കണ്‍വീനര്‍ രാജേഷ് മാത്യു, കണ്‍വീനര്‍ ഡോ.ജോസ്‌കുട്ടി ജെ ഒഴുകയില്‍, വി അമര്‍നാഥ്, വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ എബ്രഹാം ജോണ്‍, അഡ്വ. എ വി വാമനകുമാര്‍, ക്യാബിനറ്റ് സെക്രട്ടറി സാജുപീറ്റര്‍  സംസാരിച്ചു. ലയണ്‍സ് നേതാക്കന്‍മാരായ വി പി സുരേഷ്, ജോര്‍ഡി എബ്രഹാം, പോള്‍സണ്‍ കുരിശിങ്കല്‍, മൃദുല്‍ ജോര്‍ജ്, പ്രൊഫ. ആനിയമ്മ ജോസുകുട്ടി, ആനി മനോജ്, അരുണ്‍ ജോസ്, ഡോ. കുക്കു മത്തായി, എസ് ബാലചന്ദ്രന്‍, ലൂക്കാച്ചന്‍ ഓലിക്കല്‍, റീജ്യനന്‍ ചെയര്‍മാന്‍ പി ജയേഷ് നേതൃത്വം നല്‍കി.    ലയണത്തലോണിനു മുന്നോടിയായി ആലപ്പുഴയില്‍ നിന്നും ശനിയാഴ്ച പുറപ്പെട്ട ദീപശിഖാപ്രയാണം എറണാകുളം, കളമശ്ശേരി, ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ കോലഞ്ചേരി, പിറവം, കൂത്താട്ടുകുളം തൊടുപുഴ വഴി മൂവാറ്റുപുഴയില്‍ സമാപിച്ചു.ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കായിക മത്സരം എന്നതിലുപരി  ഒരു കാര്‍ണിവല്‍ അന്തരീക്ഷം ആണ് ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നത്. ഐസ്‌ക്രീം സ്റ്റാളുകള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, പോപ്‌കോണ്‍ കൗണ്ടര്‍, സ്ട്രീറ്റ് മാജിക്, സംഭാരം, ശീതളപാനീയങ്ങള്‍, മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും വിപുലമായ സമ്മാനപ്പൊതികള്‍ എന്നിവയും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss