|    Apr 26 Wed, 2017 11:27 am
FLASH NEWS

ലബ്‌നാനില്‍ സഅദ് ഹരീരി പ്രധാനമന്ത്രിയാവും

Published : 4th November 2016 | Posted By: SMR

ബെയ്‌റൂത്ത്: ലബ്‌നാനില്‍ സഅദ് ഹരീരി പ്രധാനമന്ത്രിയായി ചുമതലയേറ്റ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കും. പാര്‍ലമെന്റില്‍ ഭൂരിപക്ഷം എംപിമാരുടെ പിന്തുണ ലഭിച്ച സഅദ് ഹരീരിയോട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് മിഷേല്‍ ഔണ്‍ ആവശ്യപ്പെട്ടു. 127അംഗ പാര്‍ലമെന്റില്‍ 110 അംഗങ്ങള്‍ ഇന്നലെ ഹരീരിക്ക് പിന്തുണയറിയിച്ചു. സിറിയന്‍ സര്‍ക്കാര്‍ അനുകൂലികളായ ഹിസ്ബുല്ലയും ലെബനീസ് ബാഅത് പാര്‍ട്ടിയും മാത്രമാണ് പാര്‍ലമെന്റില്‍ ഹരീരിയെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചത്.
സിറിയന്‍ സര്‍ക്കാരിന്റെ മുഖ്യ വിമര്‍ശകനും ഹിസ്ബുല്ലയുടെ എതിരാളിയായ സുന്നി വിഭാഗത്തിന്റെ നേതാവുമാണ് ഹരീരി.  കഴിഞ്ഞമാസം അവസാനമായിരുന്നു മുന്‍ ജനറല്‍ മിഷേല്‍ ഔണിനെ ലബനീസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. രണ്ടുവര്‍ഷത്തോളമായി രാജ്യത്തു നിലനില്‍ക്കുന്ന ഭരണസ്തംഭനത്തിന് അറുതിവരുത്തിയായിരുന്നു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഹിസ്ബുല്ല പ്രസ്ഥാനവുമായി സഖ്യമുള്ളയാളാണ് മാരോനിറ്റ് ക്രിസ്ത്യാനിയായ ഔണ്‍. സഅദ് ഹരീരിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ മൂവ്‌മെന്റ് ഈമാസം ആദ്യം വരെ ഔണിന് എതിരായിരുന്നു. സിറിയയില്‍ ബശ്ശാറുല്‍ അസദിനെ പിന്തുണച്ച് വിമതര്‍ക്കെതിരേ ആക്രമണം നടത്തുന്നതില്‍ മുഖ്യകക്ഷിയാണ് ഹിസ്ബുല്ല. സിറിയന്‍ സര്‍ക്കാരിന്റെ മുഖ്യവിമര്‍ശകനും ഹിസ്ബുല്ലയുടെ എതിരാളിയായ സുന്നിവിഭാഗത്തിന്റെ നേതാവുമായ സഅദ് ഹരീരിയായിരുന്നു തികച്ചും അപ്രതീക്ഷിതമായി ഔണിനെ നിര്‍ദേശിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day