|    Sep 25 Tue, 2018 1:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലനെ ചുഴലിക്കാറ്റ്: ഹവായിയില്‍ അടിയന്തരാവസ്ഥ

Published : 25th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ലനെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന ഹവായിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയ—ന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 200 മൈല്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചുതുടങ്ങിയത്. 130 മൈല്‍ വേഗതയില്‍ കാറ്റ് അടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ട്.
മൂന്നാമത്തെ കാറ്റഗറിയില്‍പ്പെട്ട കാറ്റാണ് ഹവായിയില്‍ ആഞ്ഞടിക്കുന്നത്. കാറ്റിനൊപ്പം അനുഭവപ്പെടുന്ന ശക്തമായ മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. കാറ്റും മഴയും വന്‍ നാഷനഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. അഞ്ചു ദിവസത്തിനിടെ 30 സെന്റിമീറ്റര്‍ മഴയാണ് ഹവായിയില്‍ രേഖപ്പെടുത്തിയത്. ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ അഭയാര്‍ഥി ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss