|    Apr 24 Mon, 2017 7:07 am
FLASH NEWS

ലത്തീന്‍ ദേവാലയങ്ങളില്‍ അനുഷ്ഠാനത്തിന് റോമന്‍ മിസ്സാള്‍

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: ലത്തീന്‍ ദേവാലയങ്ങളില്‍ അനുഷ്ഠാനത്തിനു ഞായറാഴ്ച മുതല്‍ റോമന്‍ മിസ്സാള്‍. ദിവ്യബലി അര്‍പ്പണത്തിനുള്ള പ്രാര്‍ഥനകളും ഗാനങ്ങളും ആചാരാനുഷ്ഠാനങ്ങളും അടങ്ങിയ ദിവ്യപൂജാ ഗ്രന്ഥത്തിന്റെ പഴയ പേര് ഉപേക്ഷിച്ചാണ് റോമന്‍ മിസ്സാള്‍ എന്ന ലാറ്റിന്‍ നാമം സ്വീകരിച്ചത്. വെള്ളയമ്പലം ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂെസപാക്യം റോമന്‍ മിസ്സാള്‍ പ്രകാശനം ചെയ്തു.
ഈ മാസം 27 മുതല്‍ എല്ലാ ദേവാലയങ്ങളിലും പുതിയ ദിവ്യപൂജാ ഗ്രന്ഥം നിലവില്‍വരുമെന്ന് അദ്ദേഹം പറഞ്ഞു. അന്നു മുതല്‍ പഴയ ഗ്രന്ഥം ഉപയോഗിക്കില്ല. മിസ്സാള്‍ കാലാകാലങ്ങളില്‍ മാറ്റം വരുത്തുന്ന പതിവുണ്ട്. മലയാളത്തില്‍ 1977ലും 1997ലും മാറ്റം വരുത്തിയിരുന്നു. മിസ്സാള്‍ ക്രൈസ്തവ ജീവിതത്തിന്റെ ആത്മീയസമ്പത്താണെന്നു സൂസെപാക്യം പറഞ്ഞു. ഫാ. യൂജിന്‍ എച്ച് പെരേര റോമന്‍ മിസ്സാള്‍ ഏറ്റുവാങ്ങി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day