|    Jul 23 Mon, 2018 11:17 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലണ്ടന്‍ മെട്രോ സ്‌ഫോടനം : ഒരാള്‍കൂടി അറസ്റ്റില്‍

Published : 18th September 2017 | Posted By: fsq

 

ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനില്‍ നടന്ന പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിലായി. 21വയസ്സുകാരനെയാണ് പൊട്ടിത്തെറിയുമായി ബന്ധപ്പെടുത്തി പോലിസ് തടവില്‍ വച്ചിരിക്കുന്നത്. ഇയാള്‍ക്കുമേല്‍ ഭീകരവിരുദ്ധ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 18 വയസ്സുകാരനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ക്കു പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ 8.20നായിരുന്നു സ്‌ഫോടനം. സ്‌റ്റേഷന്റെ പിന്‍ഭാഗത്തുണ്ടായിരുന്ന വെള്ളനിറത്തിലുള്ള കണ്ടെയ്‌നര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss