|    Oct 21 Sun, 2018 8:46 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലണ്ടന്‍ മെട്രോയില്‍ സ്‌ഫോടനം; നിരവധി പേര്‍ക്കു പരിക്ക്

Published : 16th September 2017 | Posted By: fsq

 

ലണ്ടന്‍: ലണ്ടന്‍ മെട്രോയിലെ ഭൂഗര്‍ഭ പാതയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്ക്. വെസ്റ്റ് ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്. പ്രാദേശികസമയം രാവിലെ 8.20നായിരുന്നു സ്‌ഫോടനം. പരിക്കേറ്റ 22 പേരെ ആശുപത്രിയിലെത്തിച്ചതായി ആംബുലന്‍സ് സര്‍വീസ് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റവരും രക്ഷപ്പെടാനുള്ള തിരക്കില്‍പ്പെട്ടു പരിക്കേറ്റവരുമാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. പലര്‍ക്കും മുഖത്താണ് പൊള്ളലേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇത് ഭീകരാക്രമണമാണെന്നും അന്വേഷണം ആരംഭിച്ചതായും ഭീകരവിരുദ്ധ സേന കോ-ഓഡിനേറ്റര്‍ നീല്‍ ബസു അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേഷന്റെ പിന്‍ഭാഗത്തുണ്ടായിരുന്ന വെള്ളനിറത്തിലുള്ള കണ്ടെയ്‌നര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. കാര്യേജിന്റെ പിന്‍ഭാഗത്ത് വെള്ള കണ്ടെയ്‌നര്‍ കത്തിക്കരിഞ്ഞ നിലയിലുള്ള ഫോട്ടോ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കണ്ടെയ്‌നര്‍ മുകളില്‍ നിന്ന് ഒരു വയര്‍ ഘടിപ്പിച്ച നിലയിലാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മെയ് അടിയന്തര ആശ്വാസ കമ്മിറ്റിയുടെ യോഗം വിളിച്ചു. സ്‌ഫോടനശേഷം ലണ്ടന്‍ പോലിസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പോലിസും മെട്രോപൊളിറ്റന്‍ പോലിസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ഏള്‍സ് കോര്‍ട്ട് മുതല്‍ വിംബിള്‍ഡണ്‍ വരെയുള്ള മെട്രോ ഗതാഗതം നിര്‍ത്തിവച്ചെന്നാണ് റിപോര്‍ട്ട്.2005ല്‍ ലണ്ടന്‍ ഭൂഗര്‍ഭ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss