|    Mar 24 Fri, 2017 5:41 am
FLASH NEWS
Home   >  Sports  >  Others  >  

ലണ്ടന്‍ ഡയമണ്ട് ലീഗ്: 200 മീറ്ററില്‍ യുസെയ്ന്‍ ബോള്‍ട്ടിന് സ്വര്‍ണം; റിയോ പിടിക്കാന്‍ ബോള്‍ട്ട് റെഡി

Published : 24th July 2016 | Posted By: SMR

ലണ്ടന്‍: റിയോയിലും ജൈത്രയാത്ര തുടരാന്‍ യുസെയ്ന്‍ ബോള്‍ട്ടെത്തുന്നു. ലണ്ടന്‍ ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടിയാണ് നിലവില്‍ ലോകത്തെ ഏറ്റവും വലിയ വേഗമേറിയ ഓട്ടക്കാരനായ ബോള്‍ട്ട് റിയോയിലേക്ക് വിമാനം കയ്യറാനൊരുങ്ങുന്നത്.
ഡയമണ്ട് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന 200 മീറ്റര്‍ ഓട്ടത്തിലാണ് ജമൈക്കയുടെ സൂപ്പര്‍താരം കൂടിയായ ബോള്‍ട്ട് സ്വര്‍ണമണിഞ്ഞത്. പരിക്കിനെ തുടര്‍ന്ന് ജമൈക്കന്‍ മീറ്റില്‍ നിന്ന് പിന്‍മാറിയ താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ഡയമണ്ട് ലീഗ്. 19.89 സെക്കന്‍ഡ് കൊണ്ടാണ് ഡയമണ്ട് ലീഗില്‍ ബോള്‍ട്ട് 200 മീറ്റര്‍ ഫിനിഷ് ചെയ്തത്.
എന്നാല്‍, പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ 29 കാരനായ ബോള്‍ട്ടിന് അമേരിക്കയുടെ ലഷ്വാന്‍ മെറിറ്റിന്റെ പേരിലുള്ള സീസണിലെ മികച്ച സമയം തിരുത്താനായില്ല. 19,74 സെക്കന്‍ഡാണ് മെറിറ്റിന്റെ പേരിലുള്ള സമയം. 2009ല്‍ 19.19 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയ ബോള്‍ട്ടിന്റെ പേരിലാണ് നിലവില്‍ 200 മീറ്ററിലെ ലോക റെക്കോഡ് പ്രകടനം. ബോള്‍ട്ടിന് പിന്നാലെ 20.04 സെക്കന്‍ഡ് കൊണ്ട് ഫിനിഷ് ചെയ്ത പാനമയുടെ അലോന്‍സോ എഡ്വാര്‍ഡാണ് രണ്ടാമതെത്തിയത്. സീസണിലെ മികച്ച സമയം കുറിച്ച് ബ്രിട്ടന്റെ ആദം ഗെമിലിക്കാണ് മൂന്നാം സ്ഥാനം.
പരിക്ക് ഭേദപ്പെട്ടെങ്കിലും അല്‍പ്പംകൂടി മെച്ചപ്പെടാനുണ്ട്. മീറ്റില്‍ മല്‍സരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ്- മല്‍സരശേഷം ബോള്‍ട്ട് പറഞ്ഞു. ബെയ്ജിങ്, ലണ്ടന്‍ ഒളിംപിക്‌സുകളില്‍ 100, 200, 4-100 മീറ്റര്‍ റിലേയില്‍ ഹാട്രിക്ക് സ്വര്‍ണമണിഞ്ഞ ബോള്‍ട്ട് റിയോയിലും നേട്ടം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

(Visited 52 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക