|    May 24 Thu, 2018 12:03 pm
Home   >  Todays Paper  >  page 10  >  

ലണ്ടന്‍ ടൂറിസം മേളയില്‍ കേരളത്തിന് അവാര്‍ഡ്

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: ലണ്ടന്‍ ടൂറിസം മേളയിലെ മികച്ച പവലിയനുള്ള അവാര്‍ഡ് കേരള ടൂറിസത്തിന്. മികച്ച മാര്‍ക്കറ്റിങ് തന്ത്രത്തിനുള്ള അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഏഴു മുതല്‍ ഒമ്പതു വരെ ലണ്ടനില്‍ നടന്ന ത്രിദിന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ (ഡബ്ല്യുടിഎം) ചുണ്ടന്‍വള്ളങ്ങളുടെ മാതൃക അണിനിരത്തി സന്ദര്‍ശ—കരെ വിസ്മയിപ്പിച്ച കേരള ടൂറിസത്തിന്റെ പവലിയനാണ് ‘ബെസ്റ്റ് സ്റ്റാന്റ് ഫീച്ചര്‍’ അവാര്‍ഡ് ലഭിച്ചത്. ലോകത്തിന്റെ വിവിധ മേഖലകളിലെ 182 രാജ്യങ്ങളില്‍നിന്ന് 5000 പ്രദര്‍ശകരാണ് മേളയില്‍ പങ്കെടുത്തത്. കേന്ദ്ര ടൂറിസം സഹമന്ത്രി ഡോ. മഹേഷ് ശര്‍മ, കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ് സുത്ഷി എന്നിവര്‍ കേരളത്തിന്റെ പവലിയന്‍ സന്ദര്‍ശിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss