|    Jan 22 Sun, 2017 1:18 am
FLASH NEWS

ലണ്ടന്‍: ആണ്‍കുട്ടികളുടെ പേരില്‍ മുഹമ്മദ് ഒന്നാമത്

Published : 5th September 2016 | Posted By: SMR

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ കഴിഞ്ഞവര്‍ഷം ജനിച്ച ആണ്‍കുട്ടികള്‍ക്കായി ഏറ്റവും കൂടുതല്‍ തിരഞ്ഞെടുത്ത പേരുകളില്‍ മുഹമ്മദിന് ഒന്നാംസ്ഥാനം. തുടര്‍ച്ചയായ നാലാം വര്‍ഷമാണു മുഹമ്മദ് എന്ന പേര് ഈ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ലണ്ടനു പുറമേ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും മുഹമ്മദ് എന്ന പേരിനാണ് ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പട്ടികയില്‍ ഒന്നാംസ്ഥാനം. യോക്‌ഷെയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ രണ്ടാംസ്ഥാനവും നോര്‍ത്ത് വെസ്റ്റില്‍ മൂന്നാംസ്ഥാനവും ഈ പേരിനുതന്നെ. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത്‌വെസ്റ്റ് മേഖലകളിലും വെയില്‍സിലും പട്ടികയിലെ ആദ്യ പത്തില്‍ മുഹമ്മദ് എന്ന പേരിനു സ്ഥാനം കണ്ടെത്താനായില്ല.
എന്നാല്‍ മുഹമ്മദ് എന്നെഴുതുന്നതിന്റെ വ്യത്യസ്ത രീതികള്‍  പരിഗണിച്ചാല്‍ ആ പേരാണ് യോക്‌ഷെയറിലും ഹംബറിലും പട്ടികയില്‍ ഒന്നാമതെത്തുക. വ്യത്യസ്ത അക്ഷരങ്ങള്‍ പരിഗണിച്ചാല്‍ കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികള്‍ക്കു നല്‍കിയ പേര് മുഹമ്മദ് ആണെന്നു കാണാന്‍ കഴിയും. എന്നാല്‍ ഒലിവര്‍ എന്ന പേരാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി കഴിഞ്ഞവര്‍ഷം ജനിച്ച 6,941 കുട്ടികള്‍ക്കാണ് ഒലിവര്‍ എന്ന പേരുള്ളത്. ജാക്ക്, ഹാരി എന്നീ പേരുകള്‍ക്കാണു രണ്ടാംസ്ഥാനം. 12ാം സ്ഥാനമാണ് മുഹമ്മദിനുള്ളത്. കഴിഞ്ഞവര്‍ഷം ജനിച്ച 3,730 കുട്ടികള്‍ക്ക് ഈ പേരുണ്ട്. എന്നാല്‍ വ്യത്യസ്ത രീതികള്‍  പരിഗണിക്കുമ്പോള്‍ മുഹമ്മദ് എന്ന പേരുള്ള കഴിഞ്ഞവര്‍ഷം ജനിച്ച കുട്ടികളുടെ എണ്ണം 7,579 ആവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക