|    May 21 Mon, 2018 6:46 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലണ്ടന്‍ ആക്രമണം : ഉത്തരവാദിത്തമേറ്റ് ഐഎസ്

Published : 6th June 2017 | Posted By: fsq

 

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് പോരാളികള്‍ ഏറ്റെടുത്തു. ഐഎസിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അമാഖ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലണ്ടന്‍ പാലത്തിലും സമീപത്തെ ബോറാ മാര്‍ക്കറ്റിലുമായിരുന്നു ആക്രമണം. ലണ്ടന്‍ പാലത്തിലേക്ക് വണ്ടി ഓടിച്ചുകയറ്റി സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുണ്ടെന്നു ഭീഷണിപ്പെടുത്തിയ പോരാളികള്‍ സമീപത്തുള്ള മാര്‍ക്കറ്റില്‍ കടന്ന് നിരവധി പേരെ കുത്തിവീഴ്ത്തുകയും ചെയ്തു. പ്രാദേശികസമയം ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലിസ് അറസ്റ്റ് ചെയ്തു. മെയ് 22ന് സംഗീത നിശയ്ക്കു ശേഷമുണ്ടായ ഐഎസ് ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss