|    Oct 18 Wed, 2017 5:56 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലണ്ടനില്‍ മുസ്‌ലിം സ്ത്രീക്കുനേരെ വംശീയ അതിക്രമം; ഹിജാബ് വലിച്ചുകീറി

Published : 10th October 2016 | Posted By: SMR

ലണ്ടന്‍: ലണ്ടനില്‍ ജനമധ്യത്തില്‍ വച്ച് മുസ്‌ലിം സ്ത്രീക്കു നേരെ വംശീയ അധിക്രമം. 20കാരിയുടെ ഹിജാബ് ആള്‍ത്തിരക്കേറിയ തെരുവില്‍ വച്ച് അജ്ഞാതര്‍ വലിച്ചുകീറുകയായിരുന്നു. സപ്തംബര്‍ 28നാണ് സംഭവം.
സുഹൃത്തിനൊപ്പം തെരുവിലൂടെ നടക്കുന്നതിനിടെ രണ്ട് പുരുഷന്‍മാര്‍ വന്ന് ഇവരുടെ ഹിജാബ് വലിച്ചു കീറുകയായിരുന്നു. ഉടന്‍ തന്നെ രണ്ടുപേരും സ്ഥലംവിട്ടു. സംഭവം തന്നെയേറെ ഭയപ്പെടുത്തിയതായി സ്ത്രീ പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സംഭവത്തില്‍ വംശീയ അതിക്രമത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക