|    Aug 17 Thu, 2017 1:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലണ്ടനില്‍ മുസ്‌ലിം യുവതിക്കുനേരേ വംശീയാധിക്ഷേപം

Published : 4th August 2017 | Posted By: fsq

ലണ്ടന്‍: ബ്രിട്ടിഷ് തലസ്ഥാനം ലണ്ടനില്‍ ശിരോവസ്ത്രം ധരിച്ച് സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ മുസ്‌ലിം യുവതിക്കുനേരേ വംശീയാതിക്രമം. കഴിഞ്ഞമാസം 31നു നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് സംഭവത്തില്‍ ലണ്ടന്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിനൊപ്പം കടയിലെത്തിയ സ്ത്രീക്കുനേരെ തദ്ദേശവാസിയായ മറ്റൊരു സ്ത്രീ അധിക്ഷേപം ആരംഭിക്കുകയായിരുന്നു. യുവതിയുടെ ശിരോവസ്ത്രം അരോചകമാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഇതിനെതിരേ പ്രതികരിച്ചു. ശിരോവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം തന്റെ പത്‌നിക്കുണ്ടെന്നും അത് അരോചകമായി തോന്നേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിഖാബ് ധരിച്ച യുവതിയും തന്റെ വസ്ത്രധാരണത്തെ ചോദ്യംചെയ്യുന്നതെന്തിനെന്ന് ആരായുന്നതായും വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക