|    Jul 22 Sun, 2018 3:02 am
FLASH NEWS

ലണ്ടനില്‍ മരിച്ച സിറിയക്കിന് ജന്മനാട്ടില്‍ അന്ത്യവിശ്രമം

Published : 12th September 2017 | Posted By: fsq

 

പാലാ: പുതിയ വീട് നിര്‍മിക്കുവാനായി നാട്ടിലേക്ക് വരുവാന്‍ ഒരുങ്ങവേ  അപകടത്തില്‍ മരിച്ച സിറിയക്കിന് ജന്മനാട്ടില്‍ അന്ത്യവിശ്രമം.കഴിഞ്ഞമാസം 26ന് ലണ്ടനില്‍ വാഹനാപകടത്തില്‍ മരിച്ച  ചേര്‍പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫിന്റെ  (ബെന്നി- 52) മൃതദേഹം  നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തി.സുഹൃത്തുക്കളും ബന്ധുക്കളും  നാട്ടുകാരും ഉള്‍പ്പടെ വന്‍ജനക്കൂട്ടം സിറിയക്കിന് വിടനല്‍കുവാനെത്തി.രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വെളിയന്നൂരില്‍ ഭാര്യയുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ഉച്ചയോടെ ചേര്‍പുങ്കല്‍ തുരുത്തിക്കുഴിയിലെ തറവാട്ട് വീട്ടില്‍ എത്തിച്ചു.  വൈകിട്ട് നാലിന് ചേര്‍പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിസെമിത്തേരിയില്‍  സംസ്‌ക്കാരം നടന്നു.15 വര്‍ഷത്തോളമായി ലണ്ടനില്‍ താമസിക്കുന്ന് സിറിയക് ടൂര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു.  വിനോദ സഞ്ചാരികളുമായി പോകുമ്പോള്‍ സിറിയക് ഓടിച്ചിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.    സെപ്തംബര്‍ നാലിന് വീട്ടിലെത്തി പുതിയ വീടിന്റെ നിര്‍മാണം തുടങ്ങുവാന്‍ പദ്ധതിയിട്ടിരിക്കെയായിരുന്നു ദുരന്തം. എംഎല്‍എമാരായ കെ എം മാണി,മോന്‍സ് ജോസഫ്, ജോസ് കെ മാണി എംപി എന്നിവര്‍ അന്ത്യോപചാരമര്‍പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss