|    Jun 25 Mon, 2018 6:08 am
FLASH NEWS
Home   >  Sports  >  Athletics  >  

ലണ്ടനില്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ രാജാവ്: ബോള്‍ട്ടിന് വെങ്കലം

Published : 6th August 2017 | Posted By: ev sports


ലണ്ടന്‍: ട്രാക്കില്‍ വേഗതകൊണ്ട് ചരിത്രമെഴുതിയ ഉസൈന്‍ ബോള്‍ട്ടിന്റെ സ്വര്‍ണം അണിഞ്ഞുള്ള വിടവാങ്ങലിന് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. 100 മീറ്റര്‍ ഫൈനലില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ സ്വര്‍ണം കഴുത്തിലണിഞ്ഞു. ഹീറ്റ്‌സിലും സെമിയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ബോള്‍ട്ടിന് ഫൈനലില്‍ മൂന്നാം സ്ഥാനം കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു. അമേരിക്കയുടെ തന്നെ ക്രിസ്റ്റിയന്‍ കോള്‍മാനാണ് രണ്ടാമതെത്തിയത്. 2006ല്‍ ഉത്തേജക മരുന്ന് വിവാദത്തില്‍പെട്ട് വിലക്ക് നേരിടേണ്ടി വന്ന ഗാറ്റ്‌ലിന്‍ ഐതിഹാസിക തിരിച്ചുവരാണ് ലണ്ടനില്‍ നടത്തിയത്. 9.92 സെക്കന്റിലാണ് ഗാറ്റ്‌ലിന്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. കോള്‍മാന്‍ 9.94 സെക്കന്റ് സമയമെടുത്തപ്പോള്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത് 9.95 സെക്കന്റിലാണ്. ഹീറ്റ്‌സില്‍ 10.09 സെക്കന്റിലും സെമിയില്‍ 9.98 സെക്കന്റിലുമാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. തന്റെ അവസാല ലോക ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം നേടി ട്രാക്കിനോട് വിടവാങ്ങാമെന്നുള്ള ബോള്‍ട്ടിന്റെ മോഹങ്ങള്‍ വെങ്കലമെഡലില്‍ അവസാനിച്ചു. ഇനി റിലേയാണ് ബോള്‍ട്ടിന് മുന്നിലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss