|    Oct 24 Wed, 2018 9:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലണ്ടനില്‍ ആസിഡ് ആക്രമണം : ആറ് പേര്‍ക്കു പരിക്ക്

Published : 25th September 2017 | Posted By: fsq

 

ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡില്‍ ആസിഡ് ആക്രമണത്തില്‍ ആറുപേര്‍ക്കു പരിക്ക്. സംഭവത്തില്‍ 15 വയസ്സുള്ള കുട്ടിയെ അറസ്റ്റ് ചെയ്തു. രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആളുകള്‍ക്കു നേരെ ആസിഡ് ചീറ്റുകയായിരുന്നുവെന്നു പോലിസ് അറിയിച്ചു. പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുു. തിരക്കേറിയ നഗരമധ്യത്തില്‍ പ്രാദേശിക സമയം എട്ടിനായിരുന്നു ആക്രമണം. വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ക്കാണ് പരിക്കേറ്റത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss