|    Jul 27 Thu, 2017 8:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ലണ്ടനിലെ വെള്ളി റിയോയില്‍ സ്വര്‍ണമാക്കി ഓസ്‌കാര്‍ പടിയിറങ്ങി

Published : 10th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: കാല്‍പ്പന്തുകളിയുടെ നാടായ കൊളംബിയക്ക്  രണ്ടാം സ്വര്‍ണം നേടിക്കൊടുത്ത് കൊളംബിയയുടെ എക്കാലത്തെയും മികച്ച വെയ്റ്റ് ലിഫ്റ്റര്‍ ഓസ്‌കാര്‍ ഫിഗ്വാറാ പടിയിറങ്ങി. ഇന്നലെ നടന്ന പുരുഷന്‍മാരുടെ 62 കിലോഗ്രാം വിഭാഗത്തിലെ സുവര്‍ണനേട്ടത്തോടെയാണ് 33കാരനായ ഓസ്‌കാര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവുകൂടിയായ ഓസ്‌കാര്‍ ആദ്യ ഒളിംപിക്‌സ് സ്വര്‍ണ നേട്ടവുമായാണ് കരിയര്‍ അവസാനിപ്പിക്കുന്നത്.
ഇതേയിനത്തിലെ ലോക ചാംപ്യന്‍ ചൈനയുടെ ലിജുന്‍  കാലിനു പരിക്കേറ്റു മല്‍സരത്തില്‍നിന്ന് പിന്‍വാങ്ങിയതോടെ ഓസ്‌കാര്‍ തന്നെയായിരിക്കും ജേതാവെന്ന് മാധ്യമങ്ങളും പ്രവചിച്ചിരുന്നു. അവസാന ശ്രമത്തില്‍ 318 കിലോഗ്രാം ഉയര്‍ത്തിയാണ് ഓസ്‌കാര്‍ സ്വര്‍ണത്തിലേക്ക് കുതിച്ചത്. ഇതേ ഭാരം തന്നെയായിരുന്നു ചൈനയുടെ ലിജുന്റെയും മികച്ച നേട്ടം. ഇന്തോനീസ്യയുടെ ഇക്കോ യൂലി ഇറാവന്‍ (312 കിലോഗ്രാം), വെള്ളിയും കസാഖിസ്ഥാന്റെ ഫര്‍ഖദ് ഖര്‍ക്കി (305) വെങ്കലവും കരസ്ഥമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക