|    Jul 28 Fri, 2017 4:36 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലണ്ടനിലെ ബസ്സുകളില്‍ സുബ്ഹാനല്ലാഹ് എന്നെഴുതിയ ബാനറുകള്‍ പ്രദര്‍ശിപ്പിക്കും

Published : 11th May 2016 | Posted By: SMR

ലണ്ടന്‍: സിറിയയിലെ സംഘര്‍ഷ ബാധിതരെ പിന്തുണയ്ക്കാന്‍ ബ്രിട്ടനിലെ മുസ്‌ലിംകളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റമദാന്‍ മാസത്തില്‍ ലണ്ടനിലെയും രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലെയും ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളില്‍ സുബ്ഹാനല്ലാഹ് (അല്ലാഹുവിന് സ്തുതി) എന്നെഴുതിയ ബാനറുകള്‍ പ്രദര്‍ശിപ്പിക്കും. ജൂണ്‍ ആറുമുതല്‍ ജൂലൈ ഏഴുവരെ നൂറുകണക്കിനു ബസ്സുകള്‍ ഇത്തരത്തില്‍ ബാനര്‍ പതിച്ച് നിരത്തിലിറങ്ങുമെന്ന് ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്തു. ലണ്ടനു പുറമേ മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, ബ്രാഡ്‌ഫോര്‍ഡ് തുടങ്ങിയ നഗരങ്ങളിലും തുടങ്ങാനിരിക്കുന്ന പ്രചാരണ പരിപാടിക്ക് ഇസ്‌ലാമിക് റിലീഫ് എന്ന ചാരിറ്റിസംഘടന സാമ്പത്തികസഹായം നല്‍കും.
ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ പ്രചാരണം സഹായകരമാവുമെന്നു പ്രതീക്ഷിക്കുന്നതായി ഇസ്‌ലാമിക് റിലീഫ് ഡയരക്ടര്‍ ഇമ്രാന്‍ മദ്ദേന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക