|    May 26 Fri, 2017 9:19 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ലണ്ടനിലെ അറബ് ഫാഷന്‍ ഷോയില്‍ ഖത്തര്‍ സാന്നിധ്യം

Published : 11th August 2016 | Posted By: SMR

ദോഹ: ബ്രിട്ടീഷ്-അറബ് സഹകരണത്തോടെ ലണ്ടനില്‍ നടന്ന കലാ, ഫാഷന്‍, സാംസ്‌കാരിക പ്രദര്‍ശനത്തില്‍ ഖത്തര്‍ സാന്നിധ്യമറിയിച്ചു. അറബ് സംസ്‌കാരം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് അധികൃതരുമായി സഹകരിച്ച് ഖത്തറും ഏഴ് അറബ് രാജ്യങ്ങളുമാണ് ഫാഷന്‍-കലാ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഫോട്ടോഗ്രാഫ് എക്‌സിബിഷന്‍, ഓയില്‍ പെയിന്റിങ്, രേഖാ ചിത്ര പ്രദര്‍ശനം, ലളിതകലാ പ്രദര്‍ശനം തുടങ്ങിയവയാണ് ഫാഷന്‍ ഷോക്കു പുറമെ സംഘടിപ്പിക്കപ്പെട്ടത്.
രണ്ട് ഇനത്തിലുള്ള കലാ പ്രദര്‍ശനങ്ങളിലാണ് ഖത്തര്‍ പങ്കാളിത്തമുണ്ടായത്. ഫോട്ടോഗ്രാഫ്, ഫാഷന്‍ ഡിസൈനിങ് മേഖലകളിലാണ് ഖത്തര്‍ പ്രതിനിധികള്‍ പങ്കെടുത്തത്. ഫോട്ടോഗ്രാഫ് രംഗത്ത് ഖത്തര്‍ ചിത്രകാരി ഫാത്തിമ അല്‍ശെയ്ബാനിയും ഫാഷന്‍ ഡിസൈനിങ് രംഗത്ത് ഖത്തരി ഡിസൈനര്‍ നൗഫ് അല്‍ഇമാദിയും പങ്കെടുത്തു.
ഖത്തര്‍ പൈതൃക വളര്‍ച്ചയില്‍ ഖത്തരി സ്ത്രീകളുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു ഫാത്തിമ ശെയ്ബാനിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫുകള്‍. ശെയ്ബാനിയുടെ ബ്രിട്ടനിലെ ആദ്യ പ്രദര്‍ശനമാണിത്. അതേസമയം, അടുത്ത നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിലും ഖത്തറിനെ പ്രതിനിധീകരിച്ച് ശെയ്ബാനി പങ്കെടുക്കുന്നുണ്ട്.
വര്‍ണ പുഷ്പങ്ങളും കൊത്തുപണികളുമടങ്ങിയ പ്രത്യേകം രൂപകല്‍പ്പന ചെയ്ത അബായ ധരിച്ചാണ് നൗഫ് അല്‍ഇമാദി ഫാഷന്‍ ഷോയില്‍ അണിനിരന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day