|    Jun 24 Sat, 2017 9:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ലഡാക്കില്‍ സൈനിക എന്‍ജിനീയര്‍മാര്‍ ജലസേചനക്കുഴല്‍ സ്ഥാപിച്ചു

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ചൈനീസ് സേനയുടെ ഭീഷണി വകവയ്ക്കാതെ ലഡാക്കില്‍ ഇന്ത്യന്‍സൈനിക എന്‍ജിനീയര്‍മാര്‍ ഗ്രാമീണര്‍ക്കുള്ള ജലസേചന പൈപ്പ്‌ലൈന്‍ സ്ഥാപിച്ചു. ലഡാക്കിലെ ഡെംചോക്കില്‍ ഗ്രാമീണര്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് ചൈനീസ് സേന കഴിഞ്ഞ വ്യാഴാഴ്ച തടയാന്‍ ശ്രമിച്ചിരുന്നു. പ്രദേശത്ത് കൂടാരം കെട്ടാനുള്ള അവരുടെ ശ്രമം ഇന്ത്യന്‍ സേനയും ഇന്തോ- തിബത്തന്‍ അതിര്‍ത്തി പോലിസും പരാജയപ്പെടുത്തി. പിന്നീട് അതിര്‍ത്തി നിയന്ത്രണ രേഖയിലേക്ക് പിന്‍മാറി ചൈനീസ് സേന സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയായിരുന്നു. അതിനിടയ്ക്കാണ് ചൈനീസ് സേനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇന്ത്യന്‍ സേനയിലെ എന്‍ജിനീയര്‍മാര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഈ പ്രദേശം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈനീസ് സേന ഇവിടെ പ്രതിരോധ ആവശ്യത്തിനല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് വാദിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവരം പരസ്പരം അറിയിക്കണമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറെന്നും അവര്‍ അവകാശപ്പെടുന്നു. 2014ല്‍ ഇവിടെ ഇന്ത്യ ജലസ്വേചനക്കുഴല്‍ സ്ഥാപിച്ചപ്പോള്‍ ചൈന എതിര്‍ത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക