|    Nov 21 Tue, 2017 4:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ലഡാക്കില്‍ സംഘര്‍ഷം; ഇന്ത്യയുടെ കനാല്‍ നിര്‍മാണം തടഞ്ഞു

Published : 4th November 2016 | Posted By: SMR

ലേ/ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ വീണ്ടും സൈനിക സംഘര്‍ഷം. ലേയില്‍ നിന്ന് 250 കിലോമീറ്റര്‍ കിഴക്ക് ദെംചോക്ക് മേഖലയില്‍ ഇന്ത്യയുടെ ജലസേചന കനാല്‍ നിര്‍മാണം ചൈനീസ് സേന തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലാണ് ഇന്ത്യ ഇവിടെ കനാല്‍ നിര്‍മിക്കുന്നത്. ചൈനയുടെ 55ഓളം സൈനികര്‍ അതിക്രമിച്ചുകടന്ന് നിര്‍മാണം തടയുകയായിരുന്നു. ഉടനെ ഇന്തോ-തിബത്തന്‍ അതിര്‍ത്തി പോലിസും ഇന്ത്യന്‍ സൈന്യവുമെത്തി ചൈനീസ് സേനയെ തടഞ്ഞു. തുടര്‍ന്ന് ചൈനീസ് സേന പിന്‍മാറി. പ്രദേശം തങ്ങളുടെ അധികാരപരിധിയില്‍പ്പെട്ടതാണെന്നും ഉഭയസമ്മതപ്രകാരം മാത്രമേ പ്രവൃത്തി നടത്താന്‍ പാടുള്ളൂവെന്നുമാണ് ചൈനീസ് സേനയുടെ നിലപാട്. 2014ലും ഈ പ്രദേശത്ത് ഇതുപോലെ ഇരുരാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക