|    May 26 Fri, 2017 3:08 pm
FLASH NEWS

ലങ്കയ്ക്ക് 6 വിക്കറ്റ് വിജയം

Published : 18th March 2016 | Posted By: G.A.G

dilshan-new

 

കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്നലെ ഗ്രൂപ്പ് ഒന്നില്‍ നടന്ന ഏക മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരേ നിലവിലെ ചാംപ്യ ന്‍മാരായ ശ്രീലങ്കയ്ക്ക് 6 വിക്കറ്റ് വിജയം. നിശ്ചിത ഓവറില്‍ 7 വിക്കറ്റിന് 153 റണ്‍സ് നേടിയ അഫ്ഗാനെതിരേ മറുപടി ബാറ്റിങിനിറങ്ങിയ ലങ്ക 18.5 ഓവറില്‍€നാലു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി.

പുറത്താവാതെ 56 ബോളില്‍ നിന്ന് 83 റണ്‍സ് എടുത്ത തിലക് രത്‌നയുടെ യും 10 ബോളില്‍ നിന്ന് 21 റണ്‍സ് എടുത്ത എയ്ഞ്ചലോ മാത്യൂസിന്റെയും മികച്ച പ്രകടനമാണ് ശ്രീലങ്കയ്ക്ക് വിജയം നേടികൊടുത്തത്.ഈ വിജയത്തോടെ ശ്രീലങ്കയ്ക്ക് രണ്ടു പോയിന്റ് ലഭിച്ചു.
ടോസിനു ശേഷം അഫ്ഗാ ന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 153 റണ്‍സാണ് അഫ്ഗാന്‍ നേടിയത്.നായകന്റെ ഇന്നിങ്‌സ് പുറത്തെടുത്ത സ്റ്റാനിക്‌സായിയുടെ (62) മികച്ച ബാറ്റിങാണ് അഫ്ഗാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. കേവലം 47 പന്തില്‍ മൂന്നു ബൗണ്ടറികളും നാലു പടുകൂറ്റന്‍ സിക്‌സറുകളുമടക്കമാണ് താരം 62 റണ്‍സ് അടിച്ചെടുത്തത്.
സമിയുല്ല ഷെന്‍വാരി (14 പന്തില്‍ 31), നൂര്‍ അലി സദ്രാന്‍ (20), നജീബുല്ല സദ്രാന്‍ (മൂന്നു പന്തില്‍ 12*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഷെന്‍വാരിയുടെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അഞ്ചാം വിക്കറ്റില്‍ സ്റ്റാനിക്‌സായ്-ഷെന്‍വാരി ജോടി ചേര്‍ന്നെടുത്ത 61 റണ്‍സാണ് അഫ്ഗാന്‍ ഇന്നിങ്‌സിനു കരുത്തേകിയത്.
അഫ്ഗാന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. 11 റണ്‍സ് ശരാശരിയിലാണ് ഈ ജോടി ഇത്രയും റ ണ്‍സ് ടീം സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തത്. രണ്ടാം വിക്കറ്റില്‍ നൂര്‍ അലിക്കൊപ്പം 32 റണ്‍സിന്റെയും കൂട്ടുകെട്ടില്‍ സ്റ്റാനിക്‌സായ് പങ്കാളിയായി. ലങ്കയ്ക്കായി തിസാര പെരേര മൂന്നും രംഗന ഹെരാത്ത് രണ്ടും വിക്കറ്റ് വീഴ്ത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day