|    Dec 12 Wed, 2018 7:56 am
FLASH NEWS
Home   >  Sports  >  Cricket  >  

ലങ്കയോട് കടം വീട്ടി ഇന്ത്യ; ആവേശപോരാട്ടത്തിനൊടുവില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

Published : 13th March 2018 | Posted By: vishnu vis

കൊളംബോ: നിദാഹാസ് ട്രോഫിയില്‍ ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.
മഴയും വെളിച്ചക്കുറവും മൂലം 19 ഓവര്‍ ആക്കി ചുരുക്കിയ മല്‍സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 152 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 17.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
മനീഷ് പാണ്ഡെയുടെയും (42*) ദിനേഷ് കാര്‍ത്തിക്കിന്റെയും (39*) അപാരജിത കൂട്ടുകെട്ടാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. കാര്‍ത്തിക് 25 പന്തില്‍ അഞ്ച് ഫോറുകള്‍ പറത്തിയപ്പോള്‍ പാണ്ഡെ 31 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും അക്കൗണ്ടിലാക്കി. രോഹിത് ശര്‍മ (11), ശിഖര്‍ ധവാന്‍ (8), സുരേഷ് റെയ്‌ന (27), കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ ശ്രീലങ്കയ്ക്ക് വേണ്ടി കുശാല്‍ മെന്‍ഡിസ് (55) തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സറും പറത്തിയാണ് മെന്‍ഡിസിന്റെ അര്‍ധ സെഞ്ച്വറി. ഉപുല്‍ തരംഗ (22), ഗുണതിലക (17), തിസാര പെരേര (15), ധസുണ്‍ ഷണക (19) എന്നിവരും ലങ്കയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.ഇന്ത്യക്കുവേണ്ടി ശര്‍ദുല്‍ ഠാക്കൂര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും ജയദേവ് ഉനദ്ഘട്ട്, യുസ്‌വേന്ദ്ര ചാഹല്‍, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss