|    Nov 21 Wed, 2018 9:23 am
FLASH NEWS
Home   >  Sports  >  Cricket  >  

ലങ്കന്‍ അണ്ടര്‍ 19 ടീമിന് മുമ്പില്‍ ഇന്ത്യ പൊരുതിത്തോറ്റു

Published : 6th August 2018 | Posted By: jaleel mv

കൊളംബോ: വീണ്ടും ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനോട് പരാജയപ്പെട്ട് ഇന്ത്യന്‍ കൗമാരം. അണ്ടര്‍ 19 മൂന്നാം യൂത്ത് ഏകദിനത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യ 220 റണ്‍സിന് പുറത്താക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യന്‍ പോരാട്ടം മൂന്ന് പന്ത് ബാക്കി നില്‍ക്കേ 213 റണ്‍സിലവസാനിക്കുകയായിരുന്നു. ഓപണിങിലെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ലങ്കയുടെ പോരാട്ടത്തിന് അടിത്തറ പാകിയത്. ഓപണിങില്‍ പരണവിതാനയും ഫെര്‍ണാണ്ടോയും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സെഞ്ച്വറി(100)കൂട്ടുകെട്ടാണ് ടീമിന് നല്‍കിയത്. അര്‍ധ സെഞ്ച്വറി(51) കുറിച്ച പരണവിതാനയുടെ വിക്കറ്റാണ് ആദ്യം വീണത്. തുടര്‍ന്ന് ലങ്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ 42 റണ്‍സെടുത്ത ഫെര്‍ണാണ്ടോയുടെ വിക്കറ്റ് കൂടി ലങ്കയ്ക്ക് നഷ്ടപ്പെട്ടു. തുടര്‍ന്ന് വന്ന താരങ്ങള്‍ക്ക് ക്രീസില്‍ അധികം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ച ലങ്കയ്ക്ക് 220 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ഇന്ത്യക്ക് വേണ്ടി ദേവ് ഗൗഡയും മാങ്ക്വാനിയും സിദ്ധാര്‍ഥ് ദേശായിയും രണ്ട് വീതവും മോഹിത് ജാംഗ്ര, ഹര്‍ഷ് ത്യാഗി, ആദിത്യ തെയ്ദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഒരിക്കല്‍ കൂടി പവന്‍ ഷാ(77) ഒറ്റയാള്‍ പോരാട്ടത്തിലൂടെ ടീമിന് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറിലെ രണ്ടാം പന്തില്‍ താരം പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss