|    Oct 18 Thu, 2018 2:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലഖ്‌നോ മെട്രോ ഉദ്ഘാടനം ചെയ്തു

Published : 6th September 2017 | Posted By: fsq

 

ലഖ്‌നോ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നോവില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മറ്റു നഗരങ്ങളിലും മെട്രോ റെയില്‍ ആരംഭിക്കുമെന്ന് മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥ് അറിയിച്ചു. ഉദ്ഘാടനം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും സംയുക്തമായി നിര്‍വഹിച്ചു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ഗവര്‍ണര്‍ രാം നായിക് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് മെട്രോ കോര്‍പറേഷന്റെ മുഖ്യ ഉപദേഷ്ടാവായ മെട്രോമാന്‍ ഇ ശ്രീധരന്‍ വിവിധ പട്ടണങ്ങളില്‍ തുടങ്ങുന്ന മെട്രോ സര്‍വീസ് ഒരു കുടക്കീഴിലാക്കുന്നതിനെക്കുറിച്ച് പഠിച്ചുവരുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss