|    Nov 14 Wed, 2018 12:01 am
FLASH NEWS
Home   >  Kerala   >  

ലക്ഷ്യം പൂര്‍ത്തീകരിക്കും വരെ മുന്നേറ്റം തുടരും: മുഹമ്മദ് ഷെഫി

Published : 21st June 2018 | Posted By: G.A.G

കോഴിക്കോട് : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) പത്താം വാര്‍ഷികം സംസ്ഥാന വ്യാപകമായി ആഘോഷിച്ചു. കോഴിക്കോട് റീജിണല്‍ ഓഫീസില്‍ നടന്ന പത്താം വാര്‍ഷിക പരിപാടി ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫി ഉല്‍ഘാടനം ചെയ്തു. പാര്‍ട്ടി മാത്രമല്ല ദേശം മുഴുവന്‍ ഈ ദിവസം ആഘോഷിക്കുന്ന ദിനം വരുമെന്ന് അദ്ദേഹം പറഞ്ഞു. വരും നാളുകളില്‍ യോഗയുടെ പേരിലല്ല മറിച്ച് എസ്.ഡി.പി.ഐ സ്ഥാപക ദിനത്തിന്റെ പേരിലാണ് ജൂണ്‍ 21 അറിയപ്പെടുക. എന്ത് ലക്ഷത്തിനാണോ പാര്‍ട്ടി രൂപീകരിച്ചത് അതില്‍ ഉറച്ച് നിന്നുകൊണ്ട് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് റിസ്‌വാന്‍ മുഖ്യാതിഥിയായിരുന്നു.

കേരള സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പതാക ഉയര്‍ത്തി.

സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതിയംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം എഞ്ചിനിയര്‍ എം.എ സലീം, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി യു.കെ ഡെയ്‌സി, സംസ്ഥാന സെക്രട്ടറി എന്‍.കെ സുഹറാബി, തേജസ് മാനേജിംഗ് ഡയരക്ടര്‍ ഫായിസ് മുഹമ്മദ്, പി.കെ ബാലസുബ്രമണ്യന്‍, കെ.ഷമീര്‍ വെള്ളയില്‍, എസ്.ഡി.റ്റി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപറമ്പ് സംസാരിച്ചു.
തിരുവനന്തപുരത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍ പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, എസ് സജീവ് പഴകുളം സംസാരിച്ചു.
കൊല്ലത്ത് ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ഷരീഫ്, പത്തനംതിട്ടയില്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, എസ്.ഡി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവും പുന്നപ്ര പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ നസ്വീറിന്റെ വിയോഗം കാരണം സ്ഥാപകദിന പരിപാടികള്‍ മാറ്റിവെച്ചു. കോട്ടയത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍, ഇടുക്കിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.എസ് സുബൈര്‍, എറണാകുളത്ത് ജില്ലാ പ്രസിഡന്റ് വി.എം ഷൗക്കത്തലി, തൃശൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം ലത്തീഫ്, പാലക്കാട്ട് ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ.ടി, മലപ്പുറത്ത് ജില്ലാ വൈസ് അഡ്വ.സാദിഖ് നടുത്തൊടി, കോഴിക്കോട്ട് ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ പാലേരി, കല്‍പറ്റയില്‍ വയനാട് ജില്ലാ പ്രസിഡന്റ് ഹംസ വാര്യാട്, കണ്ണൂരില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എന്‍.യു അബ്ദുസലാം പതാക ഉയര്‍ത്തി.
മധുര പലഹാര വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വൃക്ഷതൈ നടീല്‍, മഴക്കുഴിനിര്‍മ്മാണം, ഗൃഹ സമ്പര്‍ക്കം തുടങ്ങിയ വ്യത്യസ്ത പരിപാടികളോടെയാണ്  സ്ഥാപകദിനം ആഘോഷിച്ചത്. നിരവധി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും നടന്നു. ദുരന്തമേഖലകളില്‍ വിദഗ്ദ സേവനം ലഭ്യമാക്കുന്നതിന് പ്രാപ്തരായ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിവിധ മണ്ഡലങ്ങളില്‍ കര്‍മ്മസേന പ്രവര്‍ത്തനം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss