|    Mar 25 Sat, 2017 1:22 am
FLASH NEWS

ലക്ഷ്യം കാണാതെ കടശേരി കൊപ്പം കുടിവെള്ള പദ്ധതി

Published : 17th October 2016 | Posted By: Abbasali tf

പത്തനാപുരം: ലക്ഷക്കണക്കിന്  രൂപ മുടക്കി  നിര്‍മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി നാട്ടുകാര്‍ക്ക് പ്രയോജനപ്രഥമായില്ല. മലയോര മേഖലയായ പുന്നല കടശേരി കൊപ്പം കുടിവെള്ള പദ്ധതിയാണ് ലക്ഷങ്ങള്‍ മുടക്കിയിട്ടും  ലക്ഷ്യം കാണാതെ പോയത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത്  കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. പ്രദേശവാസി നല്‍കിയ രണ്ട് സെന്റ് സ്ഥലത്ത് ടാങ്കും മോട്ടോറും സ്ഥാപിച്ചു. മേഖലയിലെ അന്‍പതോളം പേര്‍ക്ക് കൂടി വെള്ളത്തിനായി പൈപ് ലൈനും സ്ഥാപിച്ചു. തുടര്‍ന്ന് മലയോരത്തിന് ഉല്‍സവമായി  ഉദ്ഘാടനവും നടന്നു. മാസങ്ങള്‍ പിന്നിട്ടതോടെ  വീടുകളില്‍ പലതിലും കുടിവെള്ളം  കിട്ടാതായി .പരാതിയായതോടെ  നടത്തിയ അന്വേഷണത്തിലാണ് ഗുണനിലവാരമില്ലാത്ത പൈപ്പും അനുബന്ധ സാധനങ്ങളുമാണ്  നിര്‍മാണത്തിനു പയോഗിച്ചതെന്ന് മനസിലായത്.
എംഎല്‍എയ്ക്ക്  പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളില്ലത്തതിനാല്‍ അറ്റകുറ്റപണികളൊന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടന്നില്ല. ഇതോടെ പദ്ധതി ലക്ഷ്യം കാണാതെ ലക്ഷങ്ങള്‍ പാഴായ സ്ഥിതിയിലാണ്. ഇതിനായി സ്ഥാപിച്ച ടാങ്കും അനുബന്ധ ഇരുമ്പ് സ്റ്റാന്റും നാശത്തിലായി അപകട ഭീഷണിയിലാണ്‌നിലവാരമില്ലാത്ത പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിച്ച് വേണ്ട അറ്റകുറ്റ പണികള്‍ നടത്തി പദ്ധതി നാട്ടുകാര്‍ക്ക് പ്രയോജനപ്രഥമാക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക