|    Mar 29 Wed, 2017 3:11 am
FLASH NEWS

ലക്ഷ്യം ഒളിംപിക്‌സ് മാത്രം; കുഞ്ഞുതാരങ്ങള്‍ കഠിന പരിശീലനത്തിലാണ്

Published : 17th August 2016 | Posted By: SMR

റാഞ്ചി: കരകവിഞ്ഞൊഴുകുന്ന ഡാമില്‍ മല്‍സരിച്ചു നീന്തിയും മുങ്ങാംകുഴിയിട്ടും ഒരുസംഘം കുഞ്ഞുതാരങ്ങള്‍ പരിശീലനത്തിലാണ്. ഇത്ര കഷ്ടപ്പെടുന്നതെന്തിനെന്ന ചോദ്യത്തിന് നിശ്ചയദാര്‍ഢ്യത്തോടെ തന്നെ അവര്‍ മറുപടിയും നല്‍കി.
അടുത്ത ഒളിംപിക്‌സിലെങ്കിലും നീന്തലില്‍ ഇന്ത്യക്കൊരു മെഡല്‍ നേടണം. 16 വയസ്സുകാരി രേഖ കുമാരിയാണ് ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത്.
പ്രാദേശിക കോച്ച് ഉമേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സംഘം കഠിന പരിശീലനം നടത്തുന്നത്. ദേശീയ ഗെയിംസിനായി റാഞ്ചിയില്‍ നിര്‍മിച്ച നീന്തല്‍ക്കുളം പൂട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഉമേഷ്‌കുമാറും സംഘവും ഡാമിലേക്ക് പരിശീലനം മാറ്റിയത്. അപകടംപിടിച്ചതാണ് ഇവിടത്തെ നീന്തലെങ്കിലും മറ്റു വഴികളില്ലെന്ന് ഉമേഷ്‌കുമാര്‍ പറയുന്നു.
ജാര്‍ഖണ്ഡ് സ്വിമ്മിങ് അസോസിയേഷന്‍ നിരവധി തവണ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിട്ടും റാഞ്ചിയിലെ കോംപ്ലക്‌സ് ഇതുവരെ തുറന്നിട്ടില്ല. 2012ലാണ് 54 നീന്തല്‍കാര്‍ക്കായി റാഞ്ചിയിലെ സ്വിമ്മിങ് കോംപ്ലക്‌സ് തുറന്നുകൊടുത്തത്. എന്നാല്‍, 2മാസത്തിനുശേഷം കാരണംകൂടാതെ അവരോട് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day